മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പരിശോധന. സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലാണ് വിജിലൻസ് പരിശോധന. കേരളത്തിലും പഞ്ചാബിലും ഉൾപ്പെടെ 9 കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
2023 ഒക്ടോബറിൽ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന. കേസിൽ സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് ആയ നവീൻ കുമാറും കൊണ്ടോട്ടി സ്വദേശി ഷറഫലിയും ആയിരുന്നു പ്രതികൾ. ഹരിയാന സ്വദേശിയാണ് നവീൻ കുമാർ. ഇതേ തുടർന്നാണ് അദ്ദേഹത്തിന്റെ ഹരിയാനയിലെ വീട്ടിൽ പരിശോധന നടത്തിയത്. ഇതിന് പുറമേ ഷറഫലിയുടെ കൊണ്ടോട്ടിയിലെ വീട്ടിലും പരിശോധന നടത്തി.
വിജിലൻസിന്റെ മലപ്പുറം യൂണിറ്റിന് ആണ് കേസിന്റെ അന്വേഷണ ചുമതല. എന്നാൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ കോഴിക്കോട് വിജിലൻസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പരിശോധനയിൽ കേസ് സംബന്ധിക്കുന്ന നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.
Discussion about this post