എറണാകുളം: കിന്നാരത്തുമ്പികൾ എന്ന സിനിമയെക്കുറിച്ച് അറിയാതെയാണ് അതിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കി നടൻ സലീം കുമാർ. അവാർഡ് സിനിമയാണെന്ന് പറഞ്ഞാണ് തന്നെ അഭിനയിക്കാൻ വിളിച്ചത്. ഷക്കീലയെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നും സലിം കുമാർ പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സലീം കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
കിന്നാരത്തുമ്പികൾ എന്നത് ഭരതൻ ടച്ചുള്ള അവാർഡ് പടമാണെന്ന് പറഞ്ഞാണ് എന്നെ അഭിനയിക്കാൻ വിളിച്ചത്. സെക്‌സിന്റെ ചില ഭാഗങ്ങൾ സിനിമയിൽ ഉണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ എന്റെ സീനിൽ അതൊന്നും ഇല്ലായിരുന്നു. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഷക്കീലയെ നേരിൽ കാണാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. ഡബ്ബിംഗ് വേളയിലാണ് സിനിമയെക്കുറിച്ച് വ്യക്തമായത്.
സിനിമയ്ക്ക് ആദ്യം വിതരണക്കാർ ഉണ്ടായിരുന്നില്ല. സിനിമ വിറ്റ് പോകണമെങ്കിൽ കുറച്ച് കൂടി സെക്‌സ് സീൻ ഉൾപ്പെടുത്തണം എന്ന് ഡയറക്ടർ അറിയിക്കുകയായിരുന്നു. നിങ്ങൾ എന്ത് വേണമെങ്കിലും വച്ചോ, പക്ഷെ എന്റെ പേര് ചീത്തയാക്കരുത് എന്നായിരുന്നു ഇതിന് ഞാൻ നൽകിയ മറുപടി. സിനിമയുടെ പോസ്റ്ററിൽ എന്റെ ചിത്രം ഉൾപ്പെടുത്തരുതെന്നും പറഞ്ഞു. ഞാൻ പറഞ്ഞതുപോലെ അവർ എന്റെ ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്തിയില്ല.
സിനിമ ഇറങ്ങിയപ്പോൾ ആദ്യം വലിയ നേട്ടം ഉണ്ടായില്ല. പിന്നീട് സിനിമ വൻ വിജയം ആകുകയായിരുന്നുവെന്നും സലീം കുമാർ വ്യക്തമാക്കി.
Discussion about this post