ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പോഡ്കാസ്റ്റ് ഷോയ്ക്കായി കാത്തിരിക്കുകയാണെന്ന് പ്രശ്‌സത അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാൻ. ഇതിനായി ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപരമായി പ്രാധാന്യമുള്ള ഇന്ത്യൻ സംസ്‌കാരത്തെ നേരിട്ടനുഭവിക്കാൻ അത്യുത്സാഹത്തോടെ കാത്തിരിക്കുകയാണെന്നും ഫ്രിഡ്മാൻ അറിയിച്ചു. എക്‌സിലെ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഫെബ്രുവരി അവസാനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി (@narendramodi) ഞാൻ ഒരു പോഡ്കാസ്റ്റ് ചെയ്യും. ഞാനൊരിക്കലും ഇന്ത്യയിൽ പോയിട്ടില്ല, അതിനാൽ അതിന്റെ ഊർജ്ജസ്വലവും ചരിത്രപരവുമായ സംസ്‌കാരത്തിന്റെയും അതിശയകരമായ ആളുകളെയും ഇന്ത്യൻ ജനതയേയും നേരിട്ടനുഭവിച്ചറിയുന്നതിൽ അത്യന്തം ആവേശഭരിതനായിരിക്കുകയാണ എന്ന് ഫ്രിഡ്മാൻ കുറിച്ചു.
ലോകനേതാക്കളുമായി നടത്തുന്ന സമഗ്രമായ സംഭാഷണങ്ങളുടെ പേരിൽ ഏറെ പ്രശസ്തനാണ് ഫ്രിഡ്മാൻ. സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, ഡിജിറ്റൽ ഭരണസംവിധാനം എന്നീ മേഖലകളിൽ ഇന്ത്യയുടെ വികസനം , ആഗോളതലത്തിലെ സ്വാധീനം എന്നീ വിഷയങ്ങൾ മോദിയും ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
മോദി അവതരിപ്പിച്ച ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ, എഐയിൽ ഇന്ത്യ കൈവരിച്ച വികസനം തുടങ്ങിയവയും ചർച്ചയുടെ പ്രധാനവിഷയങ്ങളായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.
2018 മുതൽ സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് ഫ്രിഡ്മാൻ . ശാസ്ത്രം സാങ്കേതിക വിദ്യ കായികം രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികളുമായി ഫ്രിഡ്മാൻ ഷോ ചെയ്തിട്ടിട്ടുണ്ട്. ഇലോൺ മസ്‌ക്, ജെഫ് ബസോസ്, ഡൊണാൾഡ് ട്രംപ്, മാർക്ക് സക്കർബർഗ്, വൊളോഡിമിർ സെലൻസ്‌കി തുടങ്ങിയ പ്രമുഖരുമായി ഫ്രിഡ്മാൻ നടത്തിയ സംഭാഷണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു,
Discussion about this post