അബുദാബി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യകരമായ ഭക്ഷണശീലത്തിന് നിയമങ്ങള്‍ കര്‍ശനമാക്കി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (.അഡെക്). അമിതമായി രുചികൂട്ടാന്‍ കൃത്രിമ വസ്തുക്കള്‍ ചേര്‍ത്തതും നിറങ്ങള്‍ ചേര്‍ത്തതും പോഷകാംശം കുറഞ്ഞതുമായ ഭക്ഷണം അഡെക് സ്‌കൂളിലും കന്റീനിലും കര്‍ശനമായി നിരോധിച്ചു. അതുപോലെ തന്നെ പ്രവൃത്തി സമയങ്ങളില്‍ പുറത്തുനിന്ന് സ്‌കൂളിലേക്ക് ഭക്ഷണം എത്തിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌കൂള്‍ കുട്ടികളില്‍ പോഷകമൂല്യവും ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കന്റീനുകളില്‍ പോഷകസമൃദ്ധമായ ഭക്ഷണമാണെന്ന് ഉറപ്പാക്കണം. സ്‌കൂളിനകത്ത് കന്റീന്‍ നടത്തുന്നതിന് പ്രത്യേക ലൈസന്‍സ് എടുക്കുകയും പരിശോധനാ രേഖകളും അറിയിപ്പുകളും സൂക്ഷിക്കുകയും വേണം.
ഇടവേളകളില്‍ ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണമാണോ വിദ്യാര്‍ഥികള്‍ കഴിക്കുന്നത് എന്ന് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്നും സ്‌കൂളുകളോട് അഡെക് ആവശ്യമുന്നയിച്ചിട്ടുണ്ട്.
Discussion about this post