ന്യൂഡൽഹി: റോക്കറ്റിനെക്കാൾ വേഗത്തിൽ കുതിച്ച് ഉയരുകയാണ് നമ്മുടെ നാട്ടിലെ സ്വർണ വില. നിലവിൽ ഒരു പവൻ സ്വർണം വാങ്ങണം എങ്കിൽ 70,000 രൂപയോളം നൽകേണ്ട അവസ്ഥയാണ് ഉള്ളത്. ദിനം പ്രതി വലിയ വില വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടാകുന്നത്. യുദ്ധം മുതൽ രൂപയുടെ മൂല്യം താഴുന്നതുവരെ രാജ്യത്തെ സ്വർണ വിലയെ ബാധിക്കുന്നുണ്ട്.
നമുക്ക് ആവശ്യമായ സ്വർണത്തിന്റെ നല്ലൊരു ഭാഗം നമ്മുടെ രാജ്യത്ത് നിന്ന് തന്നെ ലഭിക്കുന്നുണ്ട്. ബാക്കിയുള്ളവയാണ് വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരം ഉള്ളത് കേരളത്തോട് അടുത്തു കിടക്കുന്ന സംസ്ഥാനത്താണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപം ഉള്ളത് കർണാടകയിൽ ആണ്. ഇവിടെ നിന്നുമാണ് 80 ശതമാനം സ്വർണവും ഉത്പാദിപ്പിക്കുന്നത്. ഇവിടുത്തെ ഹട്ടി സ്വർണ ഖനിയിൽ നിന്നാണ് സ്വർണം കുഴിച്ചെടുക്കുന്നത്.
ഇനി സ്വർണ അയിരുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് ഏറ്റവും കൂടുതലായി ഉത്പാദിപ്പിക്കുന്നത് ബിഹാറിൽ നിന്നാണ്. ഇവിടെ നിന്നും ആകെ ആവശ്യമായുള്ളതിന്റെ 44 ശതമാനമാണ് ഉത്പാദിപ്പിക്കുന്നത്. രാജസ്ഥാനാണ് ഇതിൽ രണ്ടാം സ്ഥാനം. രാജസ്ഥാനിൽ നിന്നും 25 ശതമാനം സ്വർണ അയിര് ഉത്പാദിപ്പിക്കുന്നുണ്ട്.
Discussion about this post