ഇസ്ലാമാബാദ്: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തിക്കൊണ്ടുള്ള വീഡിയോ അപ്‌ലോഡ് അപ്ലോഡ് ചെയ്തതിന് രണ്ട് യൂട്യൂബർമാരെ പാകിസ്താൻ തൂക്കിലേറ്റിയതായി റിപ്പോർട്ട്. യൂട്യൂബർമാരായ സന അംജദിനെയും ഷോയിബ് ചൗധരിയെയും തൂക്കിലേറ്റിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുനനത്. ചില സോഷ്യൽ മീഡിയ പേജുകളിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയെ പ്രശംസിച്ചതിന് രണ്ട് പ്രമുഖ
യൂട്യൂബർമാരായ സന അംജദും ഷോയിബ് ചൗധരിയും ഉൾപ്പെടെ 12 യൂട്യൂബർമാരെ പാകിസ്താൻ സൈന്യം തൂക്കിലേറ്റിയിട്ടുണ്ട്. യൂട്യൂബർമാരുടെ ചാനലുകൾ പെട്ടെന്ന് പ്രവർത്തനരഹിതമായതാണ് ഇത് സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ആക്കം കൂട്ടിയത്.
സ്ട്രീറ്റ് ഇന്റർവ്യൂകൾക്കും പബ്ലിക് റിയാക്ഷൻ വീഡിയോകളും ചെയ്ത് പാകിസ്താനിൽ പ്രശസ്തി നേടിയ സന അംജദും ഷോയിബ് ചൗധരിയും ഇന്ത്യക്കാർക്കിടയിലും പ്രിയങ്കരരായിരുന്നു. റിയൽ എന്റർടെയ്ൻമെന്റ് എന്ന ഷോയിബിന്റെ ചാനലിനും സനയുടെ സെൽഫ് ടൈറ്റിൽഡ് എന്ന ചാനലിനും ഇന്ത്യയിലും നിരവധി കാഴ്ച്ചക്കാരുണ്ടായിരുന്നു. പാക്കിസ്താനെ കുറിച്ചുള്ള സമകാലിക കാര്യങ്ങളും പൊതുജനാഭിപ്രായവും ആയിരുന്നു ഇരു ചാനലുകളിലെയും വീഡിയോകളിലെ ഉള്ളടക്കം. ഇന്ത്യയിലെ സംഭവങ്ങളെ കുറിച്ചുള്ള പാക് ജനതയുടെ അഭിപ്രായങ്ങളും വീഡിയോകളിൽ വിഷയമായി എത്തിയിരുന്നു.
തുടർച്ചയായി വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്ന ഇവരുടെ ചാനലുകളിൽ പക്ഷേ, കഴിഞ്ഞ 19 ദിവസമായി ഒരു വീഡിയോ പോലും അപ്‌ലോഡ് ചെയ്തിട്ടില്ല. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുൾപ്പെടെ ഇവർ വിട്ടുനിൽക്കുകയാണ്. ഇരുവരെയും പാകിസ്താൻ സൈന്യം അറസ്റ്റ് ചെയ്ത് തൂക്കിലേറ്റിയതായുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും ഇതിന് പിന്നാലെ വിവിധ പേജുകളിലായി പ്രത്യക്ഷപ്പെടുന്നുണ്ട്.
‘മോദി സദാ ഷേർ ഹേ’ (മോദി സിംഹമാണ്) എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചുകൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തെ കുറിച്ചുള്ള സനയുടെ ഒരു വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തതായാണ് വിവരം. പാകിസ്താനിലെ രാഷ്ട്രീയ അസ്ഥിരത, അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടിക്കൊണ്ട് പാകിസ്താന്റെ ഭരണത്തിനെതിരെ യൂട്യൂബർമാർ ആഞ്ഞടിച്ചിരുന്നു. ഈ യൂട്യൂബർമാർ പാക്കിസ്താനെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇന്ത്യയിൽ കൂടുതൽ കാഴ്ചക്കാരുള്ളതുകൊണ്ടു തന്നെ കൂടുതൽ വ്യൂസും പരസ്യ വരുമാനവും നേടാൻ ഇന്ത്യയെ പ്രശംസിക്കുകയാണെന്നും ആരോപിച്ച് പാകിസ്താനിലെ ചിലർ രംഗത്ത് വന്നിരുന്നു.
അതേസമ്യം, യുട്യൂബർമാരെ തൂക്കിലേറ്റിയെന്ന വാർത്ത പാക് മാദ്ധ്യമപ്രവർത്തകൻ അർസൂ കാസ്മി തള്ളിക്കളഞ്ഞു. എക്സ്-ലെ ഒരു പോസ്റ്റിൽ പ്രതികരിക്കവെയാണ് വാർത്ത വ്യാജമെന്ന് അദ്ദേഹം കുറിച്ചത്. കുറ്റാരോപിതർക്കെതിരെ പാകിസ്താൻ സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്നും അർസൂ കാസ്മി പറഞ്ഞു. അതേസമയം, ഇരു യൂട്യൂബർമാരുടെയും തിരോദ്ധാനം പാകിസ്താനിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുന്നുണ്ട്.
Discussion about this post