തൃശ്ശൂർ: കോളേജ് വിദ്യാർത്ഥികളെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യുബർ കസ്റ്റഡിയിൽ. മണവാളൻ എന്ന് അറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷാ ആണ് കസ്റ്റഡിയിൽ ആയത്. തൃശ്ശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെയാണ് കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ഏപ്രിൽ 19 നായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെ ഇയാൾ ഇവരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കോളേജിന്റെ പരിസരത്ത് ഇരുന്ന് ഇയാൾ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം ആയത്.
ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പോലീസ് ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ഇതിന് പിന്നാലെ മണവാളൻ ഒളിവിൽ പോകുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ആണ് ഇയാളെ പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കുടക്കിൽ നിന്നാണ് പിടികൂടിയത്.
Discussion about this post