ഡല്‍ഹി : ബീഹാര്‍ നിയമസഭയ്ക്ക് മുന്നില്‍ ബിജെപി എംഎല്‍എമാരുടെ പ്രതിധേം. നിതീഷ് കുമാറിന്റെ ഏജന്റായി സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം . സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി ജെഡിയുവിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ആരോപിച്ചു.ജെഡിയുവിനെ പ്രതിപക്ഷമായി അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ ബിജെപി എംഎല്എഎമാര് പറഞ്ഞു .അതേമസമയം ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി പറഞ്ഞു . എല്ലാ എംഎല്‍എമാരുടെയും പിന്തുണ തേടുന്നതായും മാഞ്ചി അറിയിച്ചു .
നിയമസഭയില്‍ ഇന്നലെ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗവും ബഹളത്തിലാണ് അവസാനിച്ചത്. പ്രധാന പ്രതിപക്ഷമായി തങ്ങളെ പ്രഖ്യാപിക്കണമെന്ന ഭരണകക്ഷിയായ ജെഡിയുവിന്റെ വിചിത്ര ആവശ്യമാണ് ബഹളത്തിന് കാരണമായത്.
ബിഹാര്‍ മന്ത്രിസഭയിലെ ഏഴു പേരെ ജെഡിയുവില്‍ നിന്ന് പുറത്താക്കിയിരുന്നു. ജിതിന് റാം മാഞ്ചി അനുകൂലികളായ മന്ത്രിമാരെയാണ് പുറത്താക്കിയത്. ജിതിന് റാം മാഞ്ചിയെ ജനതാദള്‍ യുണൈറ്റില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. നാളെ ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി വിശ്വാസവോട്ടു തേടും.
Discussion about this post