ന്യൂഡൽഹി : ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനുള്ള തീരുമാനവുമായി ഡൊണൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് കമ്പനി. കൂടുതൽ ട്രംപ് ടവറുകൾ ഇന്ത്യയിൽ പണിയും. ”ദി ട്രംപ് ഓർഗനൈസേഷന്റെ” യുഎസിനു പുറത്തുള്ള ട്രംപ് ടവറുകളുടെ ഏറ്റവും വലിയ കേന്ദ്രമായി ഇന്ത്യ മാറും എന്നാണ് വിവരം. ട്രംപിന്റെ മക്കൾ ഇന്ത്യയിലെത്തി ഇതിനായി ചർച്ച നടത്തും .
ട്രംപ് ടവറുകൾ ഇന്ത്യയിൽ നിർമിക്കുന്ന കമ്പനിയുടെ ഉടമയായ കൽപേഷ് മേത്തയും ട്രംപിൻറെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. കൽപേഷ് മേത്തയുമായി ഡോണൾഡ് ട്രംപിൻറെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് ജുനിയറിൻറെ കൂടെയാണ് കൽപേഷ് മേത്ത പഠിച്ചിരുന്നത്. തുടർന്നാണ് കൂടുതൽ ട്രംപ് ടവറുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള കരാറുണ്ടാക്കിയത്.
ട്രംപ് അധികാരമേറ്റതോടെ കൂടുതൽ നിക്ഷേപം ഇന്ത്യയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൽപേഷ് മേത്ത ഡോണൾഡ് ട്രംപിൻറെ മക്കളായ ഡോണൾഡ് ട്രംപ് ജുനിയറും എറിക് ട്രംപും ഇന്ത്യയിലേക്ക് എത്തുകയും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുകയും ചെയ്യും. റിയൽ എസ്റ്റേറ്റ് രംഗത്തെ ബ്രാൻഡഡ് ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ വികസിപ്പിച്ച് വിൽക്കുന്ന കമ്പനിയാണിത്. മുംബൈയിൽ ഉൾപ്പെടെ കമ്പനിക്ക് പ്രോജക്റ്റുകളുണ്ട്.
ഗുരുഗ്രാമിലും മുബൈയിലും പുനെയിലും നിലവിൽ ട്രംപ് ടവറുകളുണ്ട്. അതിന് പുറമെ ആറ് ട്രംപ് ടവറുകൾ കൂടി നോയിഡ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ വിവിധയിടങ്ങളിലായിട്ടായിരിക്കും നിർമിക്കുക.
ഇതിനിടയിൽ അതിപ്രധാന ഉത്തരവിൽ ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. ഭരണകൂടം നടപ്പിലാക്കിയ പല നയങ്ങളും പഴയപടിയാക്കാൻ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. ലോകാരോഗ്യസംഘടനയിൽ നിന്ന് അമേരിക്ക പിൻമാറും. ലോകാരാഗ്യേ സംഘടനയ്ക്ക് ഇനി സാമ്പത്തിക സഹായം നൽകില്ല എന്ന് ഡൊണൾട്ട് ട്രംപ് പറഞ്ഞു. നിയമവിരുദ്ധമായ കുടിയേറ്റം തടയാൻ നാടുകടത്തൽ നടപടികൾ വർദ്ധിപ്പിക്കുമെന്നും എക്‌സിക്യൂട്ടീവ് ഉത്തരവുകൾ ഉടൻ പുറപ്പെടുവിക്കുമെന്നും ട്രംപ് അറിയിച്ചു.
Discussion about this post