ജപ്പാനിലെ ജയില്‍ ഫാക്ടറികളില്‍ കഠിനമായ ജോലികളാണ് പലപ്പോഴും തടവുകാര്‍ ചെയ്യേണ്ടി വരുന്നതെന്ന കാര്യം പകല്‍ പോലെ സത്യമാണ്. എങ്കിലും ചില പ്രായമായ ആളുകള്‍ ജയിലുകളില്‍ പോകാനും ഇങ്ങനെ ജോലി ചെയ്യാനും പണം നല്‍കാന്‍ തയ്യാറാണ്. വളരെ വിചിത്രമായ ഈ താത്പര്യത്തിന് പിന്നിലുള്ള കാരണം അല്‍പ്പം ഹൃദയഭേദകമാണ്. ജയിലിന് പുറത്ത് അവര്‍ക്ക് സൗഹൃദങ്ങള്‍ വളരെ കുറവാണ്. പ്രായമാകുന്നതോടെ വല്ലാതെ ഒറ്റപ്പെടുന്നു. സൗജന്യ ആരോഗ്യ സംരക്ഷണം, വൃദ്ധ പരിചരണം തുടങ്ങിയ ആനുകൂല്യങ്ങളാകാം ഇവരെ ജയിലിനെ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്ന മറ്റ് കാരണങ്ങള്‍.
ജപ്പാന്‍ ഇതിനകം തന്നെ കടുത്ത ജനസംഖ്യാ പ്രതിസന്ധി നേരിടുകയാണ്, ഇതും സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്. 2050 ആകുമ്പോഴേക്കും ജപ്പാനില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ എണ്ണം 47% വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് രാജ്യത്തിന്റെ ജനസംഖ്യാ വളര്‍ച്ചയിലുണ്ടായ കുറവ് ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളികളെ എടുത്തുകാണിക്കുന്നു.
ജപ്പാനിലെ ഏറ്റവും വലിയ വനിതാ ജയിലായ ടോച്ചിഗിയിലെ അവസ്ഥ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത ഇങ്ങനെയാണ്്, ജയില്‍ ജനസംഖ്യ പുറത്തെ വാര്‍ദ്ധക്യ ജനസംഖ്യയെ പ്രതിഫലിപ്പിക്കുന്നു എന്നാണ്, അകത്തുള്ള ജീവിതം സ്ഥിരതയും സഹാനുഭൂതിയും നല്‍കുന്നതിനാല്‍, നിരവധി വൃദ്ധ തടവുകാര്‍ ജയിലില്‍ തുടരാന്‍ വേണ്ടി പണം നല്‍കുമെന്നാണ്.
ജയിലിനുള്ളില്‍, സ്ത്രീകള്‍ ഫാക്ടറി ജോലികളില്‍ ഏര്‍പ്പെടുകയും അവര്‍ക്ക് പതിവായി ഭക്ഷണം, സൗജന്യ ആരോഗ്യ സംരക്ഷണം, വൃദ്ധ പരിചരണം എന്നിവ ലഭിക്കുകയും ചെയ്യുന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് പറഞ്ഞു. സാമൂഹിക പിന്തുണയുടെയും വിഭവങ്ങളുടെയും അഭാവം മൂലം നിരവധി വൃദ്ധ വ്യക്തികളാണ് ജയിലില്‍ അഭയം തേടുന്നത്.
Discussion about this post