തന്നെ ഇടിച്ച് നിര്‍ത്താതെ പോയ കാറിനോട് പ്രതികാരം ചെയ്ത ഒരു നായയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മധ്യപ്രദേശിലെ സാഗര്‍ നഗരത്തിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്.
തിരുപ്പതിപുരം കോളനിയില്‍ താമസിക്കുന്ന പ്രഹ്ലാദ് സിംഗ് ഘോഷിയാണ് ഈ കഥയിലെ വില്ലന്‍. ജനുവരി 17ന് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി കുടുംബസമേതം അദ്ദേഹം തന്റെ കാറില്‍ പുറപ്പെട്ടതായിരുന്നു. അവരുടെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ ഒരു വളവില്‍ വെച്ച് ഘോഷിയുടെ കാര്‍ അബദ്ധത്തില്‍ വഴിയരികിലിരിക്കുകയായിരുന്ന നായയെ ഇടിച്ചു. കാറിന്റെ സൈഡ് മിററിലൂടെ നോക്കിയപ്പോള്‍ അദ്ദേഹത്തിന് നായയ്ക്ക് പരിക്കേറ്റതായി തോന്നിയില്ല. അതുകൊണ്ട് തന്നെ നിര്‍ത്താതെ ഘോഷി യാത്ര തുടര്‍ന്നു.
എന്നാല്‍ നായ കാറിന് പിന്നാലെ കുരച്ചുകൊണ്ട് കുറേ ദൂരം പിന്തുടര്‍ന്നുവെന്ന് ഘോഷി പറയുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഘോഷിയും കുടുംബവും സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.
പിറ്റേന്നാണ് കാറില്‍ നിറയെ പോറലുകളുള്ളതായി ഘോഷി ശ്രദ്ധിച്ചത്. ആദ്യം കരുതിയത് അത് ഏതോ കുട്ടികള്‍ ചെയ്തതായിരിക്കുമെന്നാണ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തന്റെ കാറിടിച്ച നായ ‘പ്രതികാരം വീട്ടിയതാ’ണെന്ന് മനസിലാക്കുന്നത്.
📍 Madhya Pradesh | #Watch: Dog’s Revenge In Madhya Pradesh After Being Hit By Car Owner
Read more: https://t.co/yuaRCwr2LQ#Viral #MadhyaPradesh pic.twitter.com/hycjT406eJ
— NDTV (@ndtv) January 21, 2025
Discussion about this post