പുതിനയില ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. ബിരിയാണി പോലുള്ള വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പുതിനയില. പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും പുതിനയില നല്ലതാണ്.
ദഹനപ്രശ്‌നങ്ങൾക്കെല്ലാം പുതിനയില മികച്ച പ്രതിവിധിയാണ്. അതുകൊണ്ട് തന്നെ ഭക്ഷണശേഷം, ചിലർ പുതിനയില കഴിക്കുന്നതും മിന്റ് ലൈം അല്ലെങ്കിൽ മിന്റ് ടീ കുടിക്കുന്നതു കാണാറുണ്ട്. മാനസിക സമ്മർദ്ദം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് നല്ലതാണ്.
ആരോഗ്യപ്രശ്‌നങ്ങൾക്ക് മാത്രമല്ല, സൗന്ദര്യ പ്രശ്‌നങ്ങൾക്കും പുതിനയില മികച്ചതാണെന്ന് ആർക്കെല്ലാം അറിയാം…
മുഖക്കുരു മാറാനും മുഖം തിളക്കം വയ്ക്കാനുമെല്ലാം പുതിനയില സഹായിക്കും. പുതിനയില നന്നായി അരച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു പൂർണമായും മാറും. മാത്രമല്ല, ഇത് മുഖത്ത് തിളക്കം കൂട്ടുകയും ചെയ്യും.
കണ്ണിനടിയിലെ കറുപ്പ് അകറ്റാനും പുതിനയില നല്ലതാണ്. പലവിധ കാരണങ്ങൾ കൊണ്ട് കണ്ണിനടിയിൽ കറുപ്പ് വരാറുണ്ട്. ഉറക്കക്കുറവും സ്‌ട്രെസുമെല്ലാം ഇതിന കാരണങ്ങളാണ്. പലരും ഇതിന് പരിഹാരം കാണാൻ ഡോക്ടർമാെര കണ്ടും പലവിധ ട്രീറ്റ്‌മെന്റുകൾ ചെയ്തും മടുത്തവരാണ്. ഇതിന് പരിഹാരമായി, ഉറങ്ങുന്നതിന് മുമ്പ് പുതിന പേസ്റ്റ് കണ്ണിനടിയിൽ പുരട്ടിയാൽ മതി. ഇത് പതിവായി ചെയ്താൽ, കറുപ്പ് നിറം മാറും.
Discussion about this post