ഉറക്കക്കുറവ് ആഗോളതലത്തില്‍ ഒരു വലിയ പ്രശ്‌നമായി തീര്‍ന്നിരിക്കുകയാണ്. നിരവധി പേരാണ് ഇതിന് ചികിത്സ തേടി ഡോക്ടര്‍മാരെ സമീപിക്കുന്നത്. മാത്രമല്ല സ്ഥിരമായി ഉറക്കം തടസ്സപ്പെടുന്നത് പൊണ്ണത്തടി, ഹൃദ്രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അപകടങ്ങളിലേക്കെത്തിക്കും. എന്നാല്‍ ഉറക്കക്കുറവിനുള്ള പരിഹാരം ഭക്ഷണങ്ങളില്‍ നിന്ന് തന്നെ കണ്ടെത്താന്‍ കഴിഞ്ഞാലോ . ചില ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തെ ശാന്തമാക്കുകയും, വ്യക്തികള്‍ക്ക് അവശ്യ വിശ്രമം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഡയറ്റീഷ്യന്‍ റേച്ചല്‍ ക്ലാര്‍ക്ക്‌സണ്‍ പോഷകാഹാരവും ഉറക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നതിങ്ങനെ : ‘മെലറ്റോണിന്‍, അഥവാ ‘ഉറക്ക ഹോര്‍മോണിന്റെ അളവ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളെ ആശ്രയിച്ചിരിക്കുന്നു.’ഈ പറയുന്ന ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കുവാന്‍ നല്ലതാണ്.
മത്സ്യം
മുട്ട
ചിക്കന്‍
ചീര
ടോഫു
ബീന്‍സ്
പയര്‍
നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍, ചില ഭക്ഷണങ്ങള്‍ ഉറക്കത്തെ സഹായിക്കും എന്നാലും അതിലെ സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് വിപരീതമായ ഫലമുണ്ട്. വെളുത്ത ബ്രെഡ്, പാസ്ത, മധുര പലഹാരങ്ങള്‍ എന്നിവ ് ഒഴിവാക്കണമെന്ന് വ്യക്തികളോട് നിര്‍ദ്ദേശിക്കുന്നു, കാരണം ഇവ സെറോടോണിന്റെ അളവ് കുറയ്ക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും,
‘പകരം, ലഘുഭക്ഷണത്തിനായി ധാന്യങ്ങള്‍ തിരഞ്ഞെടുക്കുക: പോപ്കോണ്‍, ഓട്സ്, എന്നിവയെല്ലാം നല്ലതാണ്,’ കൂടാതെ, പാലില്‍ ട്രിപ്‌റ്റോഫാനും മെലറ്റോണിനും അടങ്ങിയിരിക്കുന്നു, ഒരു കപ്പ് ചൂടുള്ള പാല്‍ കുടിക്കുന്ന ശീലം മികച്ച ഉറക്കം നല്‍കുമെന്ന് പറയപ്പെടുന്നു.
Discussion about this post