ചിലർക്ക് ഫാൻ കറങ്ങുന്ന ശബ്ദം കേട്ടില്ലങ്കിൽ ഉറക്കം പോലും കിട്ടില്ല. എന്നാൽ കുറെ നാൾ ഫാൻ ഉപയോഗിച്ചാൽ പലവിധ പ്രശ്‌നങ്ങൾ കാണിച്ചു തുടങ്ങും. കാറ്റ് കുറയും ശബ്ദം കൂടും … അങ്ങനെ അങ്ങനെ
എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇലക്ട്രീഷന്റെ സഹായം ഇല്ലാതെ തന്നെ നമുക്ക് ഫാനിന്റെ വേഗത വർദ്ധിപ്പിക്കാൻ സാധിക്കും.
ഫാനിന്റെ വേഗത കുറയാൻ പ്രധാന കാരണം സീലിംഗ് ഫാനിന്റെ ചിറകിലെ പൊടിയാണ്. ഫാൻ ബ്ലേഡ് വൃത്തിയായി ഇരുന്നാൽ ഫാൻ അതിവേഗം കറങ്ങിക്കോള്ളും. അതിനാൽ തന്നെ ഫാൻ ബ്ലേഡുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട് ,
ഫാനിന്റെ ബ്ലേഡുകൾ വളഞ്ഞിരിക്കുന്നതും ഫാനിന്റെ വേഗത കുറയാൻ കാരണമാവുന്നു. അതുകൊണ്ട് തന്നെ വളഞ്ഞ ബ്ലേഡുകൾ മാറ്റാൻ മറക്കരുത്.
Discussion about this post