ഹൈദരാബാദ് : ഗഗൻയാൻ ദൗത്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ച് ഐഎസ്ആർഒ. ആദ്യ അൺക്രൂഡ് ദൗത്യത്തിനായി ക്രൂ മൊഡ്യൂൾ അയച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ (എൽപിഎസ്‌സി) സിസ്റ്റത്തിൻ്റെ സംയോജനം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് ഇപ്പോൾ ക്രൂ മൊഡ്യൂൾ അയക്കുന്നതിലും ഐഎസ്ആർഒ വിജയം വരിച്ചിരിക്കുന്നത്.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഐഎസ്ആർഒയുടെ ആദ്യ ശ്രമമാണ് ഗഗൻയാൻ ദൗത്യം. ബഹിരാകാശ പേടകത്തിൽ ബഹിരാകാശയാത്രികരെ അയക്കുന്നതിനു മുമ്പായി ഐഎസ്ആർഒ ഒരു അൺ ക്രൂഡ് ദൗത്യം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 2025 ജനുവരി 21-ന് ഐഎസ്ആർഒ പ്രൊപ്പൽഷൻ സിസ്റ്റത്തിൻ്റെ വിജയകരമായ സംയോജനം നടത്തിയിരുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് LPSC ക്രൂ മൊഡ്യൂൾ അയക്കൽ നടത്തിയിരിക്കുന്നത്. ഒരു ബൈ-പ്രൊപ്പല്ലൻ്റ് അധിഷ്‌ഠിത റിയാക്ഷൻ കൺട്രോൾ സിസ്റ്റം ഉപയോഗിച്ചാണ് LPSC ക്രൂ മൊഡ്യൂൾ പ്രവർത്തിക്കുന്നത്. ഈ സംവിധാനത്തിൽ ബഹിരാകാശ പേടകങ്ങൾ ചലിപ്പിക്കാൻ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റ് മോട്ടോറുകളായ 100N ത്രസ്റ്ററുകൾ, ഉയർന്ന മർദ്ദമുള്ള ഗ്യാസ് ബോട്ടിലുകളുള്ള പ്രഷറൈസേഷൻ സിസ്റ്റം, അനുബന്ധ ദ്രാവക നിയന്ത്രണ ഘടകങ്ങൾ എന്നിവയ്‌ക്കൊപ്പം പ്രൊപ്പല്ലൻ്റ് ഫീഡ് സിസ്റ്റവും ഉപയോഗിക്കുന്നു.
ഇതോടൊപ്പം തന്നെ വിക്രം സാരാഭായ് സ്പേസ് സെൻ്റർ രൂപകൽപന ചെയ്ത ക്രൂ മൊഡ്യൂൾ അപ്‌റൈറ്റിംഗ് സിസ്റ്റവും LPSC-യിലെ മൊഡ്യൂളുമായി സംയോജിപ്പിച്ചു. ഓർബിറ്റൽ മൊഡ്യൂളിൻ്റെ അന്തിമ ഏകീകരണ ഘട്ടത്തിനായി ബംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെൻ്ററിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് ഏവിയോണിക്‌സ് പാക്കേജ് അസംബിൾ ചെയ്യൽ, ഇലക്ട്രിക്കൽ ഹാർനെസിംഗ്, വിഎസ്എസ്‌സിയിലെ പരിശോധന എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ സംയോജന പ്രക്രിയകൾക്ക് ക്രൂ മൊഡ്യൂൾ വിധേയമാക്കുമെന്നും ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.
Discussion about this post