ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായാണ് ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇനിമുതല്‍ പമ്പുകളില്‍നിന്ന് പെട്രോള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം അടുത്തിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ ആ നിര്‍ദേശം. ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്. ഇത് കര്‍ശനമായി പാലിക്കണമെന്ന് പമ്പുടമകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സര്‍ക്കാര്‍ സദ്ദുദേശത്തോടെ നടപ്പാക്കിയ പുതിയ നിര്‍ദേശം പമ്പുടമകള്‍ തന്നെ അട്ടിമറിക്കുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
‘ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്, എന്റെ നഗരത്തില്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോളും ലഭിക്കില്ല. എന്നാല്‍, പമ്പ് അധികൃതര്‍തന്നെ അതിനൊരു താത്കാലിക പരിഹാരം കണ്ടുപിടിച്ചിരിക്കുകയാണ്’, യുവാവ് വീഡിയോയില്‍ പറഞ്ഞു. തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെ യുവാവ് ഇരുചക്രവാഹനത്തില്‍ പമ്പില്‍ കയറുന്നതും പമ്പുകാര്‍ പുതിയ നിര്‍ദേശം എങ്ങനെ അട്ടിമറിക്കുന്നുവെന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
View this post on Instagram
ഹെല്‍മെറ്റ് ധരിക്കാതെയെത്തിയ യുവാവിന് പമ്പുകാര്‍ തന്നെ ഒരു ഹെല്‍മെറ്റ് വെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കയറുമായി ബന്ധിച്ചനിലയിലാണ് ഈ ഹെല്‍മെറ്റ്. യുവാവ് ഇത് ധരിച്ചതിന് പിന്നാലെ പമ്പ് ജീവനക്കാര്‍ പെട്രോള്‍ നിറച്ചുനല്‍കി. അതിന് ശേഷം ഹെല്‍മെറ്റ് യുവാവ് ജീവനക്കാര്‍ക്ക് തിരികെനല്‍കുന്നതും കാണാം.
അതേസമയം, വീഡിയോക്ക് താഴെ വിമര്‍ശനമുന്നയിച്ച് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ വൈറലായിട്ടുണ്ട്.
Discussion about this post