ചെന്നൈ: ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്നു നടൻ ധനുഷിന്റെ നിർമാണ സ്ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിൽ.
ചിത്രത്തിലെ നായികയായിരുന്നു നടി നയൻതാര . താരത്തിന്റെ ഡോക്യൂമെന്ററിയിൽ നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ 28 സെക്കന്റ് പിന്നണി ദൃശ്യങ്ങൾ ഉപയോഗിച്ചത് അമുവാദമില്ലാതെയാണ്. ഇത് പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ ല ലംഘിച്ചെന്നും ധനുഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ നടപടിക്രമം പാലിക്കാത്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സും രംഗത്തെത്തി.
ഇരുഭാഗങ്ങളുടെ വാദങ്ങൾ കേട്ട കോടതി വിധി പറയാനായി തീയതി വ്യക്തമാക്കാതെ മാറ്റി. 2020ൽ തന്നെ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കപ്പെട്ടിരുന്നുവെന്ന് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പാർഥസാരഥി ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ ഹർജിക്കാരൻ അന്ന നിയമമനടപടികൾ സ്വീകരിച്ചിരുന്നില്ല. ഡോക്യുമെന്ററി പുറത്തിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് പരാതിക്കാരൻ ഹർജിയുമായെത്തിയതെന്നും അദ്ദേഹം വാദിച്ചു.
നയൻതാരയുടെ വിവാഹ വിശേഷങ്ങൾ ചേർത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്ൽ’ ഡോക്യുമെന്ററിക്കെതിരെയാണ് കേസ്. അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്
Discussion about this post