ബാങ്കോക്ക്: സ്വവർഗവിവാഹം നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന് തായ്‌ലൻഡ്. ഇതോടെ, തുല്യ വിവാഹം അംഗീകരിക്കുന്ന െതക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായും തായ്‌വാനും നേപ്പാളിനും ശേഷം, ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായും തായ്‌ലാൻഡ് മാറും.
സ്വവർഗ വിവാഹം നിയമവിധേയമാക്കിയതോടെ, മറ്റ് ഏത് ദമ്പതികളെയും പോലെ തന്നെ എൽജിബിടിക്യൂ പ്ലസ് ദമ്പതികൾക്കും ഇനി വിവാഹനിശ്ചയം നടത്താനും വിവാഹം കഴിക്കാനും അവരുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യാനും അനന്തരാവകാശം നേടാനും കുട്ടികളെ ദത്തെടുക്കാനുമെല്ലാം സാധിക്കും. രാജ്യത്തുടനീളമുള്ള 878 ഓഫീസുകളിൽ ഇനി സ്വവർഗ ദമ്പതികൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കും.
ഈ നിയമപരമായ അവകാശം ഉപയോഗെപ്പടുത്താൻ നൂറ് കണക്കിന് സ്വവർഗ ദമ്പതികളാണ് ഒരുങ്ങുന്നത്. തലസ്ഥാനത്ത് 300 ദമ്പതികൾ കൂട്ട വിവാഹത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രി പെറ്റോങ്താർൺ ഷിനാവത്രയുടെ റെക്കോർഡ് ചെയ്ത വീഡിയോ അഭിസംബോധനയും ഡ്രാഗ് ക്വീൻ പ്രകടനങ്ങളും പ്രദർശനങ്ങളും നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിയമത്തെ സ്വാഗമതം ചെയ്തുകൊണ്ട് രാജ്യവ്യാപകമായി ആഘോഷങ്ങൾ നടന്നുവരികയാണ്.
Discussion about this post