മുംബൈ: ബംഗ്ലാദേശി പൗരന്റെ ആക്രമണത്തിൽ പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലിഖാന് അനുവദിച്ച ഇൻഷൂറൻസ് തുകയുടെ പേരിൽ സോഷ്യൽമീഡിയയിൽ ചർച്ച കൊഴുക്കുന്നു.ആരോഗ്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് താരം ആവശ്യപ്പെട്ട തുകയും അനുവദിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നതോടെയാണ് ചോദ്യങ്ങൾ ഉയർന്നിരിക്കുന്നത്.
നിവാ ബുപയുടെ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ചികിത്സയ്ക്കായി 35.95 ലക്ഷം രൂപയാണ് സെയ്ഫ് ആവശ്യപ്പെട്ടത്. 25 ലക്ഷം രൂപ കമ്പനി അനുവദിച്ചു. ലീലാവതി ആശുപത്രിയിലെ 5 ദിവസത്തെ ചികിത്സാച്ചെലവ് 26 ലക്ഷം രൂപ. താരത്തിന് ചിലവായത് ഒരു ലക്ഷം രൂപ മാത്രമാണ്.
ഒരു സാധാരണക്കാരനായിരുന്നു ഇതേ അവസ്ഥ ഉണ്ടായതെങ്കിൽ എന്തെല്ലാം ന്യായങ്ങൾ പറഞ്ഞ് തുക കുറയ്ക്കാൻ കമ്പനി നോക്കിയേനെ എന്നാണ് പലരും ചോദിക്കുന്നത്. ചെറിയ ആശുപത്രികൾക്കും സാധാരണക്കാർക്കും ഇത്തരം ചികിത്സയ്ക്കായി ഇൻഷുറൻസ് കമ്പനികൾ കുറഞ്ഞ തുക മാത്രമേ അനുവദിക്കാറുള്ളൂ എന്നാണു വിമർശനം.
Discussion about this post