പൂനെ: പൂനെയിൽ 59 പേർക്ക് ഗില്ലിൻ-ബാരെ സിൻഡ്രോം എന്ന അപൂർവ മസ്തിഷ്‌ക രോഗം ബാധിച്ചതായി റിപ്പോർട്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്ന മസ്തിഷ്‌ക രോഗമാണ് ഗില്ലിൻ-ബാരെ സിൻഡ്രോം. രോഗം ബാധിച്ചവരിൽ 2 പേർ വെന്റിലേറ്ററിലാണ്.
നഗരത്തിൽ രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാധീതമായ വർദ്ധനവ് അന്വേഷിക്കാൻ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ഒരു സംഘത്തെ രൂപീകരിച്ചു. 38 പുരുഷന്മാരും 21 സ്ത്രീകളും ആണ് ചികിത്സയിലുള്ളത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുകയും ബലഹീനത, മരവിപ്പ് അല്ലെങ്കിൽ പക്ഷാഘാതം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ-ബാരെ സിൻഡ്രോം (ജിബിഎസ്).
എന്താണ് ഗില്ലെയ്ൻ-ബാരെ സിൻഡ്രോം വരാനുള്ള കാരണമെന്നത് ഇപ്പോഴും അജ്ഞാതമാണ്. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, ആറാഴ്ച മുമ്പെങ്കിലും ആളുകൾ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നുണ്ട് എന്നാണ്. ശ്വാസകോശ രോഗമോ ദഹനനാളത്തിലെ അണുബാധയോ ആണ് ഈ രോഗം മൂലം പ്രധാനമായും സംഭവവിക്കുന്നത്. ശരീരത്തിലെ ബലഹീനതയും ഈ രോഗം ൂേലം ഉണ്ടാകുന്നുണ്ട്. പാദങ്ങളിൽ തുടങ്ങുന്ന ഈ ശേഷിക്കുറവ് പിന്നീട്, കാലുകൾ, കൈകൾ, മുഖം, ശ്വസന പേശികൾ എന്നിവങ്ങനെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. കാഴ്ചക്കുറവ്, വിഴുങ്ങാനോ സംസാരിക്കുന്നതിനോ ചവയ്ക്കുന്നതിനോ ബുദ്ധിമുട്ട്, കൈകളിലും കാലുകളിലും വേദന, രാത്രിയിൽ വേദന, അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം, ദഹനം അല്ലെങ്കിൽ മൂത്രാശയ നിയന്ത്രണം എന്നിവയയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
മെഡിക്കൽ ഹിസ്റ്ററി പരിശോധിക്കുന്നതിനൊപ്പം ശാരീരിക പരിശോധനയും നടത്തിയാണ് രോഗനിർണയം നടത്തുന്നത്. ഒരു സിഗ്‌നൽ അയയ്ക്കാനുള്ള നാഡിയുടെ കഴിവ് അളക്കാൻ എൻസിവി ടെസ്റ്റ് നടത്തുന്നു. സുഷുമ്‌നാ നാഡിക്ക് ചുറ്റുമുള്ള സെറിബ്രോസ്‌പൈനൽ ദ്രാവകവും ഒരു ഡോക്ടർ വിശകലനം ചെയ്യാറുണ്ട്. രോഗത്തിന്റെ തീവ്രത കുറയ്ക്കാനായി ചില ചികിത്സാരീതികൾ സഹായിക്കുമെന്നല്ലാതെ, ജിബിഎസിന് നിലവിൽ, ചികിത്സയില്ല.
Discussion about this post