വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതോടെ അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. യുഎസ് പോലീസിന്റെ കൂട്ട നാടുകടത്തൽ ദൗത്യത്തിൽ ഒരൊറ്റ ദിവസം കൊണ്ട് 500 അനധികൃത കുടിയേറ്റക്കാരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ജന്മനാട്ടിലേക്ക് തിരികെ അയക്കും.
അനധികൃത കുടിയേറ്റക്കാരിൽ നിന്ന് യുഎസിനെ മോചിപ്പിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ട്രംപ് അധികാരമേറ്റെടുത്ത് നാലുദിവസം പിന്നിടുമ്പോൾ വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ നിന്നുള്ള ഒരു പോസ്റ്റിൽ കൂട്ട നാടുകടത്തലിന്റെ ഭാഗമായി മൊത്തം 538 അറസ്റ്റുകൾ നടന്നതായി അറിയിക്കുന്നു.
യുഎസ് അധികൃതർ 500 ലേറെ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വലിയ നാടുകടത്തൽ പ്രവർത്തനം പുരോഗമിക്കുകയാണ്. ട്രംപ് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കപ്പെടും എന്നും കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
Discussion about this post