നമ്മുടെ വീട്ടിലെ നിത്യോപയോഗ വസ്തുവാണ് ഉപ്പ്. ഭക്ഷണത്തിന് രുചിയേകാൻ ഉപ്പ് വഹിക്കുന്ന പങ്ക് ചെറുതല്ല. അതുമാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഉപ്പിലെ ഘടകങ്ങൾ ആവശ്യമാണ്. ഉപ്പിന്റെ അളവ് കുറഞ്ഞാൽ അത് ശരീരത്തെ വളരെ ദോഷമായി തന്നെ ബാധിക്കും. അതുപോലെ തന്നെയാണ് ഉപ്പിന്റെ അളവ് കൂടിയാലും.
ഏറ്റവും കുറഞ്ഞ വിലയ്ക്ക് നമുക്ക് ലഭിക്കുന്ന ഭക്ഷ്യവസ്തു കൂടിയാണ് ഉപ്പ്. ഒരു കിലോ ഉപ്പ് വാങ്ങാൻ 20 ഓ 30 ഓ രൂപ നൽകിയാൽ മതിയാകും. ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ മാത്രമേ ഒരു പാക്കറ്റ് ഉപ്പ് കഴിയുകയുള്ളൂ. എന്നാൽ കിലോയ്ക്ക് കാൽ ലക്ഷത്തിലധികം നൽകേണ്ട ഒരു എക്‌സ്പൻസീവ് ഉപ്പ് ഈ ലോകത്ത് ഉണ്ട്. അത് ഏതെന്ന് നോക്കാം.
കൊറിയൻ ബാംബു സോൾട്ട് എന്ന ഉപ്പിനാണ് വിപണിയിൽ ഇത്രയേറെ വിലയുള്ളത്. ഈ ഉപ്പ് 250 ഗ്രാം വാങ്ങണം എങ്കിൽ 100 ഡോളർ, അഥവാ 7500 രൂപയാണ് നൽകേണ്ടിവരിക. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഉപ്പും കൊറിയൻ ബാംബു സോൾട്ട് ആണ്.
നിർമ്മാണചിലവും ആരോഗ്യഗുണങ്ങളും ആണ് കൊറിയൻ സോൾട്ടിനെ ഇത്രയേറെ വിലയുള്ളത് ആക്കുന്നത്. കടലിൽ നിന്നും ശേഖരിക്കുന്ന ഉപ്പാണ് ബാംബു സോൾട്ട് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഉപ്പ് മുളങ്കുറ്റികളിൽ നിറയ്ക്കും. ശേഷം ഇതിന്റെ രണ്ട് ഭാഗവും കളിമണ്ണ് കൊണ്ട് അടയ്ക്കും. പിന്നീട് ഇത് ഉയർന്ന ചൂടിൽ പെള്ളിച്ചെടുക്കുകയാണ് ചെയ്യാണ്. ഏകദേശം 1000 ഡിഗ്രി സെൽഷ്യസിലാണ് ഇത് പൊള്ളിച്ചെടുക്കുക.
50 ദിവസത്തോളം ഇത്തരത്തിൽ പൊള്ളിച്ചെടുക്കും. ഇങ്ങനെ ചെയ്യുമ്പോൾ മുളങ്കുറ്റിയിലെ പോഷകങ്ങൾ മുഴുവൻ ഉപ്പിൽ കലരും. ഇത് കഴിച്ചാൽ വലിയ ആരോഗ്യഗുണമാണ് ലഭിക്കുക. ഇത്തരത്തിൽ ഉപ്പ് നിർമ്മിക്കുക എന്നത് വലിയ ചിലവേറിയതാണ്. ധാരാളം ആളുകൾ ഇതിന്റെ നിർമ്മാണത്തിനായി ആവശ്യമായി വേണ്ടിവരുന്നു. അതിനാൽ ആണ് വിപണിയിൽ ഈ ഉപ്പിന് ഇത്രയേറെ വില കണ്ടുവരുന്നത്.
Discussion about this post