ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നല്‍കേണ്ട സ്ലിപ്പുകളില്‍ ചില വിചിത്ര വിവരങ്ങള്‍ എഴുതാറുമുണ്ട്. ഇത് ബാങ്ക് ജീവനക്കാര്‍ക്ക് പലപ്പോഴും ചിരിക്കാനുള്ള വക നല്‍കാറുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു യുവതി എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ബാങ്കില്‍ പണം നിക്ഷേപിക്കാനായി നല്‍കിയ ക്യാഷ് ഡെപ്പോസിറ്റ് സ്ലിപ്പാണ് ഇത്.
ഇന്‍സ്റ്റഗ്രാമിലാണ് ഈ സ്ലിപ്പിന്റെ ചിത്രം വൈറലായത്. രാധിക ശര്‍മ്മ എന്നാണ് സ്ലിപ്പില്‍ നല്‍കിയിരിക്കുന്ന പേര്. 10,000 രൂപ ബാങ്കില്‍ നിക്ഷേപിക്കാനാണ് അവര്‍ എത്തിയത്. എന്നാല്‍ സ്ലിപ്പിലെ ക്യാഷ് /ചെക്ക് കോളത്തില്‍ ‘ എന്റെ ഭര്‍ത്താവിനൊപ്പം ഒരു മേള സന്ദര്‍ശിക്കണം’ എന്നാണ് എഴുതിയിരുന്നത്.
തുകയുടെ സ്ഥാനത്ത് ‘കുംഭ്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ തുക എഴുതേണ്ട കോളത്തില്‍ ‘കുംഭമേള’ എന്നാണ് യുവതി എഴുതിച്ചേര്‍ത്തിരിക്കുന്നത്.
അതേസമയം, സ്ലിപ്പ് വ്യാജമാണെന്ന് ചിലര്‍ പറയുന്നു. സ്ലിപ്പില്‍ നല്‍കിയിരിക്കുന്ന തീയതി 2025 ജനുവരി 29 ആണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഇത് വ്യാജമാണെങ്കിലും ചിത്രം ഇതിനോടകം 15 ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്ലിപ്പ് വായിച്ച ബാങ്ക് മാനേജര്‍ കോമയിലായിക്കാണുമെന്നായിരുന്നു അതിലൊരു കമന്റ്.
Discussion about this post