ന്യൂഡൽഹി: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും പാകിസ്താൻ പിന്മാറണമെന്ന് താക്കീത് നൽകി നൽകി. ഭീകരവാദത്തിന്റെ കച്ചവടക്കാർ പാകിസ്താൻ ആണെന്ന് ലോകത്തിന് മുഴുവനും അറിയാം. അല്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി രാൺധീർ ജയ്‌സ്വാൾ മുന്നറിയിപ്പ് നൽകി. പാകിസ്താൻ ഇന്റർ സർവ്വീസ് പബ്ലിക് റിലേഷൻസിന്റെ ( ഐഎസ്പിആർ) പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താൻ ആണെന്ന് ഈ ലോകത്തിന് മുഴുവൻ അറിയാം. ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ആണ് ഉണ്ടാകുന്നത്. എവിടെ നിന്നുള്ളവരാണ് ഇതിന് ഉത്തരവാദികൾ. അതിർത്തികടന്നുള്ള ഭീകരവാദം എവിടെ നിന്നാണ് എത്തുന്നത് എന്ന് ഞങ്ങൾക്ക് നന്നായി അറിയാം.
ഭീകരവാദത്തിന് പ്രോത്സാഹനം നൽകി അതിനോട് പ്രതികരിക്കുമ്പോൾ ഇന്ത്യയെ പഴിച്ചിട്ട് എന്ത് കാര്യം?. അതിർത്തികടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിക്കുന്ന ആളുകളെയും രാജ്യങ്ങളെയും ജനങ്ങൾക്ക് നന്നായി അറിയാം. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ പാകിസ്താൻ കർശന നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതം ആയിരിക്കും നേരിടേണ്ടിവരികയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താൻ ആണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസ്പിആർ അമർഷം അറിയിച്ചത്.
Discussion about this post