ന്യൂഡൽഹി: ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഇന്ന് ഇന്ത്യൽ. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും.
വിവിധ വിഷയങ്ങളിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം ദൃഢമാക്കുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച. അതുകൊണ്ട് തന്നെ വിവിധ വിഷയങ്ങൾ ഇരു നേതാക്കളുടെ കൂടിക്കാഴ്ചയിൽ ചർച്ചയാകും. വ്യാപാരം, ആരോഗ്യം, സാങ്കേതിക വിദ്യ, ഊർജ്ജം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആകും ഇരുവരും ചർച്ച ചെയ്യുക. ഇതിന് പുറമേ ഇന്ത്യയിൽ നിന്നും ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങാൻ ഇന്തോനേഷ്യ പദ്ധതിയിടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്തിമകരാറിൽ ഇരു നേതാക്കളും എത്തിച്ചേരും. മൂന്നാം സിഇഒ ഫോറം നിലവിൽ പുരോഗമിക്കുകയാണ്. ഇതിനിടെയുള്ള കൂടിക്കാഴ്ച നിർണായക പ്രഖ്യാപനങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സുബിയാന്തോ രാഷ്ട്രപതി ദ്രൗപതി മുർമുവുമായും ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായും കൂടിക്കാഴ്ച നടത്തും.
2024 ൽ ആണ് ഇന്തോനേഷ്യയുടെ പ്രസിഡന്റായി സുബിയാന്തോ അധികാരമേറ്റത്. ഇതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് കൂടിയാണ് സുബിയാന്തോ.
Discussion about this post