തൃശൂർ: കയ്പമംഗലത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കൂരിക്കുഴി സ്വദേശികളായ അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് പ്രദേശത്തെ ഹോട്ടലിൽ നിന്നും ഇവർ ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക ആയിരുന്നു. ഇതോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് വ്യക്തമായത്.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇവർ ഭക്ഷണം കഴിച്ച ഹോട്ടലിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
Discussion about this post