തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ സിപിഎം- കോണ്‍ഗ്രസ് അവിശുദ്ധ സഖ്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് നേതാക്കളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച ഉടന്‍ നടത്തും. താന്‍ അടക്കമുള്ള കോര്‍ കമ്മിറ്റി നേതാക്കള്‍ മല്‍സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിറ്റി കൈകൊള്ളുമെന്നും കുമ്മനം അറിയിച്ചു.
മേയ് 16നാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 19നാണ്. ഒറ്റഘട്ടമായാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്. ഇന്നലെയാണ് തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്.
Discussion about this post