ന്യൂഡൽഹി : യുനെസ്‌കോ റാംസർ കൺവെൻഷൻ കോൺഫറൻസിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ഇന്ത്യയിൽ നിന്നും ഉള്ള രണ്ട് നഗരങ്ങളെ യുനെസ്കോ തണ്ണീർത്തട നഗരങ്ങളിൽ ഉൾപ്പെടുത്തി.
രാജസ്ഥാനിലെ ഉദയ്പൂർ, മധ്യപ്രദേശിലെ ഇൻഡോർ എന്നീ രണ്ട് ഇന്ത്യൻ നഗരങ്ങൾക്ക് യുനെസ്കോയുടെ റാംസർ കൺവെൻഷൻ ആദ്യമായി വെറ്റ്ലാൻഡ് സിറ്റി പദവി നൽകി. ഈ അംഗീകാരത്തോടെ, ലോകത്തിലെ 31 തണ്ണീർത്തട നഗരങ്ങളുടെ പട്ടികയിൽ ഉദയ്പൂരും ഇൻഡോറും ചേർന്നു.
ആഗോള തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും ഉള്ള പ്രതിബദ്ധത തെളിയിച്ചുകൊണ്ടാണ് ഇന്ത്യ ആദ്യമായി രണ്ട് നഗരങ്ങളെ തണ്ണീർത്തട നഗരങ്ങളായി മാറ്റിയിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയെയും പരിസ്ഥിതിയെയും ഒരുമിച്ച് ബന്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൻ്റെ ഫലമാണ് ഈ അംഗീകാരം എന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
ഉദയ്പൂരിൻ്റെയും ഇൻഡോറിൻ്റെയും ഈ നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്തോഷം പ്രകടിപ്പിച്ചു. “ഇൻഡോറിനും ഉദയ്പൂരിനും അഭിനന്ദനങ്ങൾ! ഈ അംഗീകാരം സുസ്ഥിര വികസനത്തിനും പ്രകൃതിയും നഗരവികസനവും തമ്മിലുള്ള ഐക്യം സ്ഥാപിക്കുന്നതിനുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഈ നേട്ടം നമ്മുടെ രാജ്യത്തെ ഹരിതാഭമാക്കാൻ എല്ലാവരെയും പ്രചോദിപ്പിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post