ന്യൂഡൽഹി : 76 മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 10.30ന് രാഷ്‍ട്രപതികർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ21 ഗൺ സല്യൂട്ട് ചടങ്ങും നടന്നു. ഒരു രാഷ്ട്രം തന്നെ അവരുടെ സര്‍വസൈന്യാധിപനോട്ബഹുമാനം പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഇത്.
വര്‍ഷങ്ങളായി റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഒന്നാണ് 21 ഗണ്‍ സല്യൂട്ട്. മുൻപ് ’25 പൗണ്ടര്‍’ തോക്കാണ് ഈ സൈനിക ചടങ്ങില്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യ നിര്‍മിച്ച 105 എംഎംഫീല്‍ഡ് തോക്കുകളുപയോഗിച്ചാണ് 2023 മുതൽ 21 ഗണ്‍ സല്യൂട്ട് നടത്തുന്നത്.
ഇന്ത്യന്‍ സൈന്യത്തിലെ 2,281 ഫീല്‍ഡ് റെജിമെന്റിനാണ് 21 ഗണ്‍ സല്യൂട്ട് നടപ്പാക്കാനുള്ള ചുമതല. ദേശീയഗാനത്തിന് അകമ്പടിയായാണ് 21 ഗണ്‍ സല്യൂട്ട് ചെയ്യുക. ദേശീയ ഗാനത്തിന്റെ ദൈര്‍ഘ്യവുംഈ ചടങ്ങിന്റെ ദൈര്‍ഘ്യവും തുല്യമാണ്. ദേശീയ ഗാനത്തിനൊപ്പം 21 ഗണ്‍ സല്യൂട്ടും ആരംഭിക്കും. മൂന്നു റൗണ്ടുകളിലായി 21 തവണ വെടിയുതിര്‍ക്കും. ഓരോ 2.25 സെക്കന്‍ഡ് ഇടവേളയിലുമാണ്വെടി പൊട്ടിക്കുക. 52ാമത്തെ സെക്കന്‍ഡില്‍ ദേശീയ ഗാനം അവസാനിക്കുന്നതോടെ 21 ഗണ്‍സല്യൂട്ടും അവസാനിക്കും.
Discussion about this post