ആന ഒരു വ്യക്തിയല്ലാത്തതിനാല്‍ നിലവിലുള്ള നിയമങ്ങള്‍ കൊണ്ട് അവയെ മോചിപ്പിക്കാനാവില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ച് യുഎസ് കോടതി. കൊളറാഡോയിലെ ഒരു മൃഗശാലയില്‍ കഴിയുന്ന അഞ്ച് ആനകളെ മോചിപ്പിക്കാനായി മൃഗസംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
മനുഷ്യരല്ലാത്തതിനാല്‍ അവയെ മോചിപ്പിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് യുഎസ് കോടതി വിധിച്ചു. കൊളറാഡോ സ്പ്രിംഗ്‌സിലെ ചീയെന്‍ മൗണ്ടന്‍ മൃഗശാലയിലെ ആനകള്‍ക്ക് വേണ്ടിയാണ് മൃഗസംരക്ഷണ സംഘടന ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്.
2022-ല്‍ ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ ഹാപ്പി എന്ന ആനയെ മോചിപ്പിക്കാനാവശ്യപ്പെട്ടപ്പോഴും സമാനമായ കോടതി വിധിയാണ് കോടതി പുറപ്പെടുവിച്ചിരുന്നത്. അതേസമയം, സംഘടന മുമ്പ് മറ്റ് നിരവധി മൃഗശാലകള്‍ക്കെതിരെ ഇതേ കേസ് ഫയല്‍ ചെയ്തിരുന്നുവെന്നും, അടിസ്ഥാനപരമായി ഫണ്ട് സ്വരൂപിക്കുന്നതിനുമായി ‘കോടതി സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു’
‘അവരുടെ യഥാര്‍ത്ഥ ലക്ഷ്യം ആളുകളെ സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സെന്‍സേഷണല്‍ കോടതി കേസുകള്‍ ഉണ്ടാക്കുക എന്നതാണ്, മൃഗശാല അധികൃതര്‍ പറയുന്നു.
Discussion about this post