ബംഗളുരു : ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഒരിക്കലും സ്ത്രീയെ ആക്രമിക്കാൻപുരുഷന് നൽകുന്ന ലൈസൻസ് അല്ലെന്ന് കർണാടക ഹൈക്കോടതി. ഒരു പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാരോപിച്ച് യുവതി നൽകിയ കേസിലാണ് വിധി.
സർക്കിൾ ഇൻസ്‌പെക്ടറായ ബി അശോക് കുമാറും ഭർതൃമതിയായ യുവതിയും 2017 മുതൽ 2022 വരെ ബന്ധത്തിലായിരുന്നു. 2021 നവംബർ 11 ന്, കുമാർ ഒരു ഹോട്ടലിൽ വെച്ച് തന്നോട് ബലമായിലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും തന്നെ ശാരീരികമായി ഉപദ്രവിച്ചതായും യുവതി ആരോപിച്ചു. അടുത്ത ദിവസം,ഉദ്യോഗസ്ഥൻ അവളെ ഒരു ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടു. അതിനുശേഷം യുവതിആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു .കൊലപാതകശ്രമം, ബലാത്സംഗം, ആക്രമണം, അന്യായമായി തടവിൽ വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിഉദ്യോഗസ്ഥനെതിരെ യുവതി പരാതിയും നൽകി.
കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥൻ യുവതിയുടെ ആരോപണങ്ങളെ എതിർത്തു, അവരുടെ ബന്ധം തുടക്കം മുതൽ സമ്മതപ്രകാരമായിരുന്നുവെന്ന് അവകാശപ്പെട്ടു. വാദത്തിനിടെപോലീസ് ഉദ്യോഗസ്ഥനെതിരായ കേസ് തള്ളാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചു.
“ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റാരോപിതനും ഇരയും തമ്മിലുള്ളഉഭയസമ്മതപ്രകാരമുള്ള പ്രവൃത്തികൾ ഒരിക്കലും സ്ത്രീയെ ആക്രമിക്കാനുള്ള പുരുഷന്ലൈസൻസായി മാറുമെന്ന് കരുതുന്നത് ഉചിതമല്ല. പരാതിക്കാരിക്ക് നേരെയുള്ള കടുത്തസ്ത്രീവിരുദ്ധ ക്രൂരതയാണ് ഈ കേസ് കാണിക്കുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു.
Discussion about this post