വാഷിംഗ്ടണ്‍: നിര്‍മ്മിത ബുദ്ധി അഥവാ എഐ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ വരുത്താന്‍ പോകുന്നത് വന്‍ മാറ്റം . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (AI) കാന്‍സര്‍ കണ്ടെത്താനും ഓരോ രോഗിക്കും അനുസരിച്ച് 48 മണിക്കൂറിനുള്ളില്‍ കസ്റ്റമൈസ്ഡ് കാന്‍സര്‍ വാക്‌സിനുകള്‍ (Customised mRNA Vaccines) സൃഷ്ടിക്കാനും കഴിവ് നേടിയെന്ന് ് ടെക് സ്ഥാപനമായ ഒറാക്കിളിന്റെ എക്സിക്യുട്ടീവ് ചെയര്‍മാന്‍ ലാറി എലിസണ്‍ വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ നടന്ന സ്റ്റാര്‍ഗേറ്റ് പ്രൊജക്ടിന്റെ ലോഞ്ച് വേളയിലാണ് ലാറി ഈ വെളിപ്പെടുത്തല്‍ നടത്തിയത് വ്യക്തികളില്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ കാന്‍സറിനുള്ള പ്രത്യേക വാക്‌സിന്‍ ഭാവിയില്‍ റോബോട്ടിക്ക് സംവിധാനം ഉപയോഗിച്ച് എത്രയും വേഗം വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നും അദേഹം വ്യക്തമാക്കി.
ലളിതമായ രക്തപരിശോധനയിലൂടെയും ട്യൂമറിന്റെ ജീന്‍ സീക്വന്‍സിംഗിലൂടെയും കാന്‍സര്‍ ശകലങ്ങള്‍ നേരത്തേ തിരിച്ചറിയാന്‍ എഐ സാങ്കേതികവിദ്യയിലൂടെ സാധിക്കും. റോബോട്ടിക് സംവിധാനങ്ങള്‍ക്ക് ഈ വാക്‌സിനുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മിക്കാന്‍ കഴിയുമെന്നും എലിസണ്‍ പരാമര്‍ശിച്ചു.
ഇത് യഥാര്‍ത്ഥ്യമായാല്‍ ആരോഗ്യമേഖലയിലെ എഐയുടെ നിര്‍ണായക ചുവടുവെപ്പായി കസ്റ്റമൈസ്ഡ് എംആര്‍എന്‍എ വാക്സിന്‍ മാറും.
Discussion about this post