കാസർകോട്: തൃക്കരിപ്പൂരിൽ പീഡന കേസ് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി സ്വീകരിച്ചത്. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും ഏരിയ കമ്മിറ്റിയിൽ നിന്നും സുജിത്തിനെ പുറത്താക്കിയിട്ടുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ലഭിച്ചതിന് തൊട്ട് പിന്നാലെ ഏരിയ കമ്മിറ്റി യോഗം അടിയന്തിരമായി ചേരുകയായിരുന്നു. ഇതിലാണ് സുജിത്തിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
സുജിത്തിനെതിരെ വനിതാ പ്രവർത്തകരിൽ നിന്നുൾപ്പെടെ വലിയ വിമർശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചത്. നിരവധി യുവതികളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സുജിത്തിനെതിരെ രംഗത്ത് എത്തിയത്.
Discussion about this post