തിരുവനന്തപുരം : നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമർശിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. തെക്കൻ കൊൽക്കത്തയിലെ ഭവാനീപൂർ പോലീസ് ആണ് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അഖില ഭാരതീയഹിന്ദു മഹാസഭയുടെ പരാതിയിലാണ് നടപടി.
സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനമായ ജനുവരി 23ന് രാഹുൽ ഗാന്ധിസോഷ്യൽമീഡിയയിൽപങ്കുവെച്ച കുറിപ്പിന്റെ കൂടെയുള്ള പോസ്റ്ററിൽ നേതാജിയുടെ മരണ തീയതിയായി 1945 ആഗസ്ത് 18 എന്ന് ചേർത്തിരുന്നു. സംഭവം ചർച്ച ആയതോടെ രാഹുൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട ബിജെപിയും തൃണമൂൽ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആര്‍ക്കും അറിയില്ലെന്നുംഅദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനില്‍ക്കുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു
Discussion about this post