ആധാര്‍ ഇന്ന് വളരെ മൂല്യമുള്ള ഒരു രേഖയാണ്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതുമുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ വരെ ലഭ്യമാകണമെങ്കില്‍ ഇത് വളരെ ആവശ്യമാണ്. അതേസമയം, ഉപയോഗം വര്‍ദ്ധിച്ചതോടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ ലക്ഷ്യമായും ആധാര്‍ മാറിയിരിക്കുകയാണ്. അതിനാല്‍, നിങ്ങളുടെ ആധാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
എന്നാല്‍ നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? അതെങ്ങനെയെന്ന് നോക്കാം
നിങ്ങളുടെ ആധാര്‍ ഹിസ്റ്ററി പരിശോധിക്കാന്‍:
myAadhaar പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: ഔദ്യോഗിക myAadhaar വെബ്‌സൈറ്റിലേക്ക് പോകുക.
OTP ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക: നിങ്ങളുടെ ആധാര്‍ നമ്പറും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യാപ്ച കോഡും നല്‍കുക. ‘ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക’ എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച ഒറ്റത്തവണ പാസ്വേഡ് ഉപയോഗിക്കുക.
നിങ്ങളുടെ ഹിസ്റ്ററി എടുക്കുക: ”ഓതന്റിക്കേഷന്‍ ഹിസ്റ്ററി” ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഒരു തീയതി തിരഞ്ഞെടുക്കുക.
ലിസ്റ്റ് ചെയ്ത ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ എന്തെങ്കിലും പ്രവര്‍ത്തനം നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അത് ഉടന്‍ അറിയിക്കുക.
അനധികൃത പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യുക
യുഐഡിഎഐയുടെ ടോള്‍ ഫ്രീ ഹെല്‍പ്പ്‌ലൈനിലേക്ക് 1947-ല്‍ വിളിക്കുക.
നിങ്ങളുടെ ആശങ്കകള്‍ help@uidai.gov.in എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുക.
ആധാര്‍ ബയോമെട്രിക്സ് ലോക്ക് ചെയ്യുക
കൂടാതെ, ഉപയോക്താക്കളുടെ ബയോമെട്രിക്സ് ലോക്ക് ചെയ്ത് ആധാര്‍ ദുരുപയോഗം തടയാനും യുഐഡിഎഐ അനുവദിക്കുന്നു. ആരെങ്കിലും നിങ്ങളുടെ ആധാര്‍ നമ്പറിലേക്ക് പ്രവേശനം നേടിയാലും, നിങ്ങളുടെ സമ്മതമില്ലാതെ അവര്‍ക്ക് നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഈ ഫീച്ചര്‍ ഉറപ്പാക്കുന്നു.
നിങ്ങളുടെ ആധാര്‍ ബയോമെട്രിക്സ് ലോക്ക് ചെയ്യാന്‍:
UIDAI വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: ഇപ്പോള്‍ ‘ലോക്ക്/അണ്‍ലോക്ക് ബയോമെട്രിക്‌സ്’ വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക.
ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക: നിങ്ങളുടെ വെര്‍ച്വല്‍ ഐഡി (VID), പേര്, പിന്‍ കോഡ്, പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാപ്ച കോഡ് എന്നിവ നല്‍കുക.
‘OTP അയയ്ക്കുക’ ക്ലിക്ക് ചെയ്ത് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച കോഡ് ഉപയോഗിക്കുക.
Discussion about this post