ധാക്ക: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്. ഇത് സംബന്ധിച്ച് സംഘടന ഒരു പരസ്യപ്രസ്താവനയും ഇറക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നടപ്പാക്കിയ യുസിസി മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് അസദ് മദനി വിശേഷിപ്പിക്കുകയും ജനാധിപത്യത്തിനെതിരായ കടന്നാക്രമണവുമായി അവകാശപ്പെടുകയും ചെയ്തു.
മുസ്ലീം ന്യൂനപക്ഷങ്ങളുടെ എതിർപ്പുകൾ അവഗണിച്ചുകൊണ്ട് ഈ നിയമം നടപ്പിലാക്കുന്നത് അന്യായമാണെന്ന് മൗലാന മദനി പറഞ്ഞു.ജനാധിപത്യ തത്വങ്ങളെ അവഗണിച്ച് ഏകാധിപത്യപരമായ രീതിയിലാണ് സർക്കാർ നിയമം അടിച്ചേൽപ്പിച്ചതെന്നും മൗലാന മദനി കൂട്ടിച്ചേർത്തു.
ഇസ്ലാമിക ശരീഅത്തിനെ പിന്തുണച്ചുകൊണ്ട്, ശരീഅത്ത് നിയമങ്ങൾ പാലിക്കുന്നതിൽ മുസ്ലിംകൾ ഉറച്ചുനിൽക്കുന്നുവെന്നും അതിനെ വെല്ലുവിളിക്കുന്ന ഒരു നിയമനിർമ്മാണവും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
Discussion about this post