ജോലി ചെയ്യുന്ന ശമ്പളത്തിന് പകരം കൂപ്പണുകള്‍ കിട്ടിയാലോ. അത് ചിന്തിക്കാന്‍ കൂടി സാധിക്കില്ല. എന്നാല്‍ ഒരു ചൈനീസ് കമ്പനിയില്‍ ഇക്കാര്യമാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജീവനക്കാര്‍. വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് അനുസരിച്ച്, ഈ ഷോപ്പിംഗ് സെന്റര്‍ അതിലെ ജീവനക്കാര്‍ക്ക് വ്യത്യസ്ത തുകകളുടെ വൗച്ചറുകള്‍ നല്‍കുകയാണ് ഈ വൗച്ചറുകള്‍ $1.4 (ഏകദേശം 116 രൂപ) മുതല്‍ $70 (ഏകദേശം 5800 രൂപ) വരെയാണ്. എന്നാല്‍ അവയ്ക്ക് പണ മൂല്യം ഇല്ല, അതായത്, അവ വിപണിയിലെ പണം പോലെ ഉപയോഗിക്കാന്‍ കഴിയില്ല.
ബാങ്ക് നോട്ടുകളില്‍ ഉള്ളത് പോലെ ഓരോ കൂപ്പണിനും ഒരു പ്രത്യേക നമ്പര്‍ ഉണ്ടെന്ന് ജീവനക്കാരന്‍ പറഞ്ഞു. കമ്പനിയുടെ വസ്തുവകകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, തുണിക്കടകള്‍ എന്നിവയില്‍ ഇവ ഉപയോഗിക്കാം. എന്നാല്‍ ഏതെങ്കിലും ഇനത്തിന്റെ വില കൂപ്പണിനേക്കാള്‍ കുറവാണെങ്കില്‍, ബാക്കി പണം ഇവര്‍ തിരികെ നല്‍കില്ല.
മൂന്നു മാസത്തെ കഠിനാധ്വാനത്തിന്റെ ശമ്പളമാണിത്! ഞങ്ങളുടെ സുഹൃത്തുക്കളില്‍ പലരും ഭവനവായ്പകളും വാഹന വായ്പകളും തിരിച്ചടയ്ക്കുന്നു, കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിപാലിക്കുന്നു. ഈ കൂപ്പണുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ എന്തു ചെയ്യാനാണ്.
ഈ വാര്‍ത്ത വൈറലായതോടെ കമ്പനിക്കെതിരെ നെറ്റിസണ്‍സ് രംഗത്തുവന്നു കമ്പനികള്‍ സ്വന്തം കറന്‍സി അച്ചടിക്കാന്‍ തുടങ്ങിയത് എന്ന് മുതലാണ്. അവര്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണം! എന്നാണ് പലരുടെയും അഭിപ്രായം.ഇപ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്,
Discussion about this post