ഡല്‍ഹി: ഗാന്ധിജിയുടെ ഘാതകനായ നാഥൂറാം വിനായക് ഗോഡ്സെയെ ആരാധിക്കുന്നവര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാഷ്ട്രപിതാവിന്റെ വധം ആഘോഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ജനങ്ങള്‍ക്ക് എങ്ങനെ ഗോഡ്സെയെ ആരാധിക്കാനാകുമെന്ന് രാജ്നാഥ് ചോദിച്ചു. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ പരിഗണനാ വിഷയമാണെന്നും, ഇത്തരത്തില്‍ ആരാധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഗാന്ധിജിയെ വധിച്ചവരെ ആരാധിക്കുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നടപടിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഒരുപോലെ ജീവിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. തീവ്രവാദത്തിന് മുസ്ലീം മതവുമായി ബന്ധമില്ലെന്നും, തീവ്രവാദത്തിന് ഒരു മതത്തിന്റെയും നിറമില്ലെന്നും രാജ്നാഥ്സിംഗ് പറഞ്ഞു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാജ്യസ്നേഹികളല്ലെന്ന് എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post