മോസ്‌കോ : യുക്രെയ്നുമായി സമാധാന ചർച്ചകൾ നടത്താമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ . എന്നാൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ചർച്ച സാധ്യമല്ലെന്ന് വ്ളാഡിമിർ പുടിൻ പറഞ്ഞു. വോളോഡിമർ സെലൻസ്‌കിയെ നിയമവിരുദ്ധമെന്ന് പുടിൻ പറയുകയും ചെയ്തു.
പുടിൻ ചർച്ചകളെ ഭയപ്പെടുന്നുവെന്നും മൂന്ന് വർഷത്തോളം നീണ്ടുനിൽക്കുന്ന സംഘർഷം നീട്ടാൻ ‘സിനിക്കൽ തന്ത്രങ്ങൾ’ ഉപയോഗിക്കുകയാണെന്നും സെലെൻസ്‌കി പ്രതികരിച്ചു.
ഏകദേശം മൂന്ന് വർഷത്തെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരു രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയ്‌നുമായി യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം ഉൾപ്പെടെ കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരോധനത്തിന് പുറമേ റഷ്യൻ ഉത്പന്നങ്ങൾക്ക് കനത്ത നികുതിയും തീരുവയും ഏർപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു, ഇതിനു പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ അറിയിച്ചത്.
യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്‌കി ഒരു തുറന്ന ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ചർച്ചകൾ നടത്താനും ഒരു വിട്ടുവീഴ്ച കണ്ടെത്താനും ആഗ്രഹമുണ്ടെങ്കിൽ, അവിടെ ചർച്ചകൾക്ക് ആരെങ്കിലും നേതൃത്വം നൽകട്ടെ. നമുക്ക് അനുയോജ്യമായതും ഞങ്ങളുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ കാര്യങ്ങൾക്കായി ഞങ്ങൾ പരിശ്രമിക്കും എന്നും പുടിൻ കൂട്ടിച്ചേർത്തു .
Discussion about this post