ന്യൂഡൽഹി: 1960കളിൽ ഇന്ത്യയിലെ ഫെർട്ടിലിറ്റി നിരക്ക് 5.92 ശതമാനമായിരുന്നു. അതായത്, ഒരു സ്ത്രീക്ക് പ്രസവിക്കാൻ കഴിയുന്ന വർഷങ്ങൾ മുഴുവൻ കണക്കു കൂട്ടിയാൽ ആറ് കുട്ടികളെയെങ്കിലും ഗർഭം ധരിക്കാൻ സാധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. സ്ഥിരതയുള്ള ജനസംഖ്യ നിലനിർത്താൻ ആവശ്യമായ റിപ്ലെയ്‌സ്‌മെന്റ് ലെവലിനേക്കാൾ വളരെ കൂടുതലാണ്.
എന്നാൽ, ഇക്കാലത്ത് ഫെർട്ടിലിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2023-ൽ ഫെർട്ടിലിറ്റി നിരക്ക് 2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതായത്, ആവശ്യമായ റിപ്ലേയ്‌സ്‌മെന്റ് ലെവലിനേക്കാൾ 0.1 ശതമാനം കുറവാണ്. ഈ ചെറിയ മാറ്റം പോലും ജനസംഖ്യാ നിരക്കിലെ സാരമായ കുറവിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജനസംഖ്യാ നിരക്കിലെ ഈ കുറവ് വിവിധ കാരണങ്ങൾ കൊണ്ട് സംഭവിക്കാം. കുട്ടികളെ വേണ്ടെന്ന് ആഗ്രഹിക്കുന്ന ദമ്പതികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടായതായാണ് കണക്കുകഹ വ്യക്തമാക്കുന്നത്. ഇതിനോടൊപ്പം, ഫെർട്ടിലിറ്റി നിരക്കിലും വലിയ തോതിൽ കുറവ് സംഭവിച്ചിട്ടുണ്ട്.
ഇന്ത്യയിൽ, പുരുഷന്മാരിലെ വന്ധ്യത ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. ഇത് യുവ ദമ്പതികൾക്കിടയിലെ വന്ധ്യതാ കേസുകളിൽ 40-50 ശതമാനത്തിനും കാരണമാകുന്നു. ലോകവ്യാപകമയി കണക്കാക്കിയാൽ, ഇത് 15 ശതമാനമാണ്. ഇതിന് കാരണമെന്തെന്ന് ചോദ്യത്തിന് വിദഗ്ധരിൽ നിന്നും ഉയരുന്ന എ്രധാന ഉത്തരം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി എന്നാണ്.
മലിനീകരണം, കീടനാശിനികൾ, ഭക്ഷണത്തിൽ മായം ചേർക്കൽ, നാം ശ്വസിക്കുന്ന വായു, ഇവയെല്ലാം ഈയൊരു പ്രശ്‌നത്തിന് പ്രധാന കാരണങ്ങളായി മാറുന്നുണ്ട്. സമ്മർദം, മോശം ഭക്ഷണക്രമം, ഉറക്കക്കുറവ്, മലിനീകരണം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളും പുരുഷ പ്രത്യുൽപാദന പ്രശ്നങ്ങളിൽ ഒരു പങ്ക് വഹിക്കുന്നു. വൈകിയുള്ള വിവാഹം, ജോലി സമയക്രമം, അമിതവണ്ണം, മോശം ഭക്ഷണക്രമം, പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ജീവിതശൈലി ശീലങ്ങൾ എന്നിവയാണ് മറ്റ് ഘടകങ്ങൾ.ഇക്കാരണങ്ങളെല്ലാം പല പുരുഷന്മാരിലും, പ്രത്യേകിച്ച് 20-കളുടെ അവസാനം മുതൽ 40-കളുടെ ആരംഭത്തിലുള്ളവരിൽ, ബീജത്തിന്റെ ഗുണനിലവാരത്തിലും എണ്ണത്തിലും കുറവുണ്ടാക്കുന്നു.
ഈ ഫെർട്ടിലിറ്റി പ്രശ്‌നങ്ങൾ, പലതരത്തിലുള്ള വന്ധ്യതയ്ക്കുള്ള പലവിധ പരിഹാരങ്ങൾ തേടാനായുള്ള ആവശ്യകതകളിലേക്ക് നയിക്കുന്നു. ഇവിടെയാണ് ബീജം മരവിപ്പിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ പലരെയും നയിക്കുന്നു.
പുരുഷ വന്ധ്യതയെക്കുറിച്ചുള്ള അവബോധം വർദ്ധിക്കുന്നതോടെ, ഇതിന് പരിഹാരം കാണാനായുള്ള ഒരു പ്രായോഗിക ഓപ്ഷനായി ബീജം മരവിപ്പിക്കൽ ഉയർന്നുവന്നിട്ടുണ്ട്. സ്‌പേം ഫ്രീസിംഗ് അല്ലെങ്കിൽ സ്‌പേം ക്രയോപ്രിസർവേഷൻ, ഭാവിയിലേക്ക് ബീജത്തെ സംരക്ഷിച്ച് വയ്ക്കാനും ഉപയോഗിക്കാനുമുള്ള ഒരു മാർഗമായി മാറുന്നു. പുരുഷന്മാർക്ക് ബീജങ്ങളുടെ എണ്ണം കുറവാകുന്ന സാഹചര്യങ്ങളിലോ ഭാവിയിൽ വന്ധ്യത നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിലോ പുരുഷന്മാർ വൈദ്യചികിത്സയ്ക്ക് വിധേയരാകുന്ന സന്ദർഭങ്ങളിലും ഇത് രീതി പ്രസക്തമാകുന്നു.
Discussion about this post