ബംഗളൂരു: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നതിന് പിന്നാലെ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. രാജ്യമൊട്ടാകെ ഈ നിയമം നടപ്പിലാക്കാൻ കഴിയില്ലെന്ന് ശിവകുമാർ പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാർ.
വൈവിധ്യങ്ങളാണ് ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്നത്. അതുകൊണ്ട് തന്നെ ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയില്ല. നാനാത്വത്തിൽ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തെ ഓരോ മനുഷ്യർക്കും അവരവരുടേത് ആയ വ്യക്തിത്വം ഉണ്ട്, വ്യക്തിജീവിതം ഉണ്ട്. ഒരു രാജ്യത്ത് നടപ്പാക്കാൻ കഴിയാത്ത നിയമം എങ്ങനെ ഒരു സംസ്ഥാനത്ത് നടപ്പാക്കുമെന്നും ശിവകുമാർ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയത്. ഈ നിയമം ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്. ഈ നിയമം നടപ്പിൽവന്നതോടെ ഇനി വ്യക്തി നിയമം അസാധുവാകും.
Discussion about this post