ഇസ്ലാമാബാദ്: പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കാനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സിഇഒ സ്ഥാനം രാജിവച്ച് ജെഫ് അലാർഡൈസ്. വിവിധ രാജ്യങ്ങൾ തമ്മിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കേണ്ട സ്റ്റേഡിയങ്ങളിൽ പലതിന്റെയും നിർമ്മാണം പൂർത്തിയായിട്ടില്ല. ഇത്രയും ഗൗരവകരമായ മത്സരങ്ങൾക്കായി സ്റ്റേഡിയങ്ങൾ തയ്യാറാക്കുന്നതിൽ വരുത്തിയ വീഴ്ചയുടെ വ്യക്തമായ ചിത്രം അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് ജെഫ് സ്ഥാനം ഒഴിഞ്ഞതെന്നാണ് വിവരം. എങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്താനിൽ മത്സരങ്ങൾ നടക്കേണ്ട കറാച്ചിയിലും റാവൽപിണ്ടിയിലും സ്റ്റേഡിയങ്ങൾ ഇപ്പോഴും പകുതിമാത്രം നിർമ്മാണം പൂർത്തിയായതാണ്. ലോകക്രിക്കറ്റിലെ അഭിമാന ടൂർണമെന്റിന് അതിഥികളെ സ്വീകരിക്കാൻ കൃത്യസമയത്ത് പാകിസ്താന് കഴിയുമോ എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല.
ഓസ്‌ട്രേലിയക്കാരനായ ജെഫ് വിക്ടോറിയയ്ക്കായി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. പിന്നീട് 2012 ൽ ക്രിക്കറ്റ് ജനറൽ മാനേജറായി ഐസിസിയിൽ ചേർന്നു, 2021 നവംബറിലാണ് ഇദ്ദേഹം ജെഫ് ഐസിസി സിഇഒയായി ചുമതലയേറ്റത്.
Discussion about this post