ലക്‌നൗ : മഹാകുംഭ മേളയ്ക്കിടെ സമൂഹമാദ്ധ്യമങ്ങളിൽ താരമായ പെൺകുട്ടിയാണ് മൊണാലിസ . ആരെയും ആകർഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മദ്ധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ മാല വിൽപ്പനക്കാരിയായ മൊണാലിസ എന്ന മോണി ബോസ്ലെയെ സമൂഹ്യമാദ്ധ്യമങ്ങളിവൽ വൈറലാക്കിയത്.
വൈറലായതോടെ മൊണാലിസയെ കാണാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് വന്നുകൊണ്ടിരുന്നത് . എന്നാൽ ഇതിനിടെ പത്ത് ദിവസത്തിനുള്ളിൽ പത്ത് കോടി രൂപ മൊണാലിസ സ്വന്തമാക്കി എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. മുത്തും രുദ്രാക്ഷവും കൊണ്ടുള്ള മാല വിറ്റാണ് മൊണാലിസ ഇത്രയും പണം വാരികൂട്ടിയത് എന്നാണ് സോഷ്യൽ മീഡിയ ആരോപിച്ചത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് പെൺകുട്ടി. ഇത്രയും പണം സമ്പാദിച്ചെങ്കിൽ എന്തിനാണ് ഞാൻ ഇവിടെ താമസിക്കുന്നത്. എന്തിനാണ് പിന്നെയും മാലകൾ വിൽക്കുന്നത്.
തനിക്ക് കിട്ടിയ പ്രശസ്തി വെച്ച് കുംഭ മേളയിൽ ധാരാളം പണം സമ്പാദിച്ചു എന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്ന്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല, . യഥാർത്ഥത്തിൽ മകൾക്ക് കിട്ടിയ പ്രശസ്തി കൊണ്ട് നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മകളുടെ പെട്ടെന്നുള്ള പ്രശസ്തി കാരണം ബിസിനസിനെ ബാധിച്ചു എന്ന് മൊണാലിസയുടെ അച്ഛൻ പറഞ്ഞു.
കച്ചവടം മോശമായതുമൂലം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ 35,000 രൂപ കടം വാങ്ങേണ്ടി വന്നതായി മൊണാലിസ വ്യക്തമാക്കി . വീട്ടുകാർ സമ്മതിക്കുകയാണെങ്കിൽ സിനിമിയൽ അഭിനയിക്കുമെന്നും മൊണാലിസ വ്യക്തമാക്കി.
Discussion about this post