വാഷിംഗ്ടൺ; ലാൻഡിംഗിനിടെ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് അപകടം. 18 പേർ മരിച്ചതായാണ് വിവരം. പോട്ടോമാക് നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 60 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കൻസാസിലെ വിചിതയിൽ നിന്നും വാഷിംഗ്ടണിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്. അമേരിക്കൻ സമയം 9.30 ഓടെയാണ് അപകടം. റീഗൽ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് കൂട്ടിയിടി നടന്നത്. ഇടിച്ച വിമാനം സമീപത്തെ നദിയിലേക്ക് വീഴുകയായിരുന്നു.
സേനയുടെ ഹെലികോപ്ടറാണ് അപകടത്തിൽ പെട്ടതെന്ന് യുഎസ് ആർമി സ്ഥിരീകരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. വാഷിംഗ്ടണിനടുത്തുള്ള വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post