. ഒരു റോബോട്ടിനെ കുറച്ചുപേര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അമേരിക്കന്‍ യൂട്യൂബറായ കായ് കാര്‍ലോ സെനറ്റുംസംഘവുമാണ് ഒരു റോബോട്ടിനെ അണ്‍ബോക്സ് ചെയ്യുന്നതും പിന്നീട് അതിനെ ചവിട്ടുന്നതും അടിക്കുന്നതുമൊക്കെ. കാര്യം എന്താണെങ്കിലും ഈ തമാശ അല്‍പ്പം അതിര് കടന്നുവെന്നാണ് വീഡിയോ കണ്ട നെറ്റിസണ്‍സ് പറയുന്നത്.
ഏകദേശം 70,000 ഡോളര്‍ വിലയുള്ള ഒരു അത്യാധുനിക ഹ്യുമനോഡ് റോബോട്ടിനെ കായ് അണ്‍ബോക്സ് ചെയ്യുന്നതും സുഹൃത്തുക്കളുമായി ചേര്‍ന്ന് അതിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അത് പ്രവര്‍ത്തനക്ഷമമാക്കുന്നതും തന്റെ യൂട്യൂബ് ചാനലില്‍ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.
അതിന് പിന്നാലെ ‘എനിക്ക് എന്റെ സ്വന്തം അടിമയെ ലഭിച്ചു’ എന്നാണ് റോബോര്‍ട്ടിനെ പ്രവര്‍ത്തനക്ഷമമാക്കുന്ന വീഡിയോയില്‍ ഇയാള്‍ പറയുന്നത്.
പിന്നീട് കായും സുഹൃത്തുക്കളും റോബോട്ടിനെ ചവിട്ടുകയും തളളുകയും ചെയ്യുകയും വീണുപോയ റോബോട്ടിനെ വീണ്ടും പൊക്കിയെടുക്കുകയും പിന്നില്‍നിന്ന് അതിനെ തൊഴിക്കുന്നതുമാണ് വീഡിയോയിലുളളത്. ഇയാന്‍ മൈല്‍സ് ചിയോങ് എന്ന ഐഡിയില്‍ നിന്നാണ് പ്രസ്തുത ഭാഗം എക്സ് പോസ്റ്റായി പങ്കുവച്ചിട്ടുള്ളത്.
വീഡിയോയ്ക്ക് താഴെ കായ് കാര്‍ലോ സെനറ്റിനെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ റോബോട്ടുകളെ ദുരുപയോഗം ചെയ്യുന്നത് തെറ്റാണെന്നും മനുഷ്യനല്ലെങ്കിലും ഇത് കാണുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
Abusing robots seems so wrong. If this thing has AI built in, it’s going to remember the trauma. pic.twitter.com/ZkJjzQSBdq
— Ian Miles Cheong (@stillgray) January 29, 2025
Discussion about this post