മുംബൈ: സഹപാഠിയോട് പ്രതികാരം തീർക്കാനായി സീനിയറിന് 100 രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാംക്ലാസുകാരൻ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്വട്ടേഷൻ നൽകിയിരിക്കുന്നത്. വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്റർക്കും രണ്ട് അദ്ധ്യാപകർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രോഗ്രസ് കാർഡിൽ വ്യാജ ഒപ്പിട്ടത് ടീച്ചറെ അറിയിച്ചതാണ് പ്രകോപനത്തിന് കാരണം. സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ചുകൊലപ്പെടുത്താനായിരുന്നു സീനിയറെ ഏൽപ്പിച്ചത്. എന്നാൽ, ക്വട്ടേഷൻ ലഭിച്ച വിദ്യാർഥി വിവരം അദ്ധ്യാപകരെ അറിയിച്ചതോടെ പദ്ധതി പൊളിഞ്ഞു. സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതോടെ പെൺകുട്ടിയുടെ അച്ഛനാണ് പോലീസിൽ പരാതി നൽകിയത്.
Discussion about this post