Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഈ പ്രപഞ്ചം നിങ്ങളുടെ വേദന മാറ്റും ഏട്ടാ..; ഗോപി സുന്ദറിന് ആശ്വാസ വാക്കുകളുമായി അമൃതയും അഭയയും

by Brave India Desk
Jan 30, 2025, 03:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അമ്മ ലിവി സുരേഷ് അന്തരിച്ച വിവരം ഇന്ന് രാവിലെയാണ് സംവിധായകൻ ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദർ വിയോഗ വാർത്ത അറിയിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന് ആശ്വാസവാക്കുകളുമായി എത്തിയത്. ഇതോടൊപ്പം അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ആദരാഞ്ജലിയർപ്പിച്ചിരിക്കുകയാണ് ഗോപി സുന്ദറിന്റെ മുൻ പങ്കാളികളായ അഭയ ഹിരൺമയിയും അമൃത സുരേഷും.

തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഗോപി സുന്ദറിനോടും അമ്മയും ഉൾപ്പെടെ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഗോപി സുന്ദറിനെ ആശ്വസിപ്പിക്കുന്ന കുറിപ്പാണ് ഗായിക അഭയ ഹിരൺമയി പങ്കുവച്ചത്. ‘നിങ്ങളുെട സംഗീത പാരമ്പര്യം എനിക്കറിയാം. അമ്മയിലൂടെ നിങ്ങൾ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിലൂടെ തുടങ്ങിയതാണ് നിങ്ങളുടെ സംഗീതയാത്ര. അമ്മ എന്നും നിങ്ങളുടെ വഴികാട്ടിയാകട്ടെ. അമ്മയുടെ വിയോഗം ഉണ്ടാക്കിയ വേദനയിൽ നിന്നുള്ള മോചനത്തിനായി ഈ പ്രപഞ്ചം നിങ്ങൾക്ക് ശക്തി തരട്ടെ ഏട്ടാ… അമ്മയിലൂടെ നിങ്ങൾ ആ വേദനകളെ മറക്കും’- അഭയ കുറിച്ചു.

Stories you may like

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

അമ്മയോടൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം ആദരാഞ്ജലികൾ നേർന്ന് ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. സ്‌റ്റോറിയിൽ ഗോപി സുന്ദറിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
അമ്മ തനിക്കൊപ്പമുണ്ട് എന്നറിയാമെന്നാണ് ഗോപി സുന്ദർ പോസ്റ്റിൽ കുറിച്ചത്.

‘എനിക്ക് എന്റെ ജീവിതം നൽകിയത് അമ്മയാണ്. സ്വന്തം സ്വപ്നത്തെ പിന്തുടരാനുള്ള ധൈര്യവും സ്നേഹവും അമ്മ എനിക്ക് നൽകി. എന്റെ ഓരോ സംഗീതത്തിലും അമ്മയെക്കുറിച്ചുള്ള സ്നേഹം ഉണ്ട്. അമ്മ എവിടെയും പോയിട്ടില്ല. എന്റെ ഹൃദയത്തിലുണ്ട്. എന്റെ ഗാനങ്ങളിൽ ഉണ്ട്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും എനിക്കൊപ്പമുണ്ട്.

അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അമ്മ ഇപ്പോഴും എനിക്കൊപ്പമുണ്ടെന്ന് അറിയാം. അമ്മ എനിക്ക് എപ്പോഴും കരുത്ത് നൽകി മുന്നോട്ട് പോകുന്നതിനുള്ള വെളിച്ചമാണ്’- ഗോപി സുന്ദർ കുറിച്ചു.

Tags: ABHAYA HIRANMAYIAMRITA SURESHgopi sundhar
Share2TweetSendShare

Latest stories from this section

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

Discussion about this post

Latest News

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies