സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ് ജന്നത്ത് സുബൈർ എന്ന 23 കാരി. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ സീനിയർ ആർട്ടിസ്റ്റുകളേക്കാൾ പ്രതിഫലം വാങ്ങുന്ന ഈ 23 കാരിയുടെ വിശേഷങ്ങളറിയാനായി കാതോർത്തിരിക്കുന്ന ഒരു പറ്റം .യുവാക്കളുണ്ടെന്നത് പറയാതെ വയ്യ. വർഷങ്ങളായി ടെലിവിഷൻ രംഗത്ത് വ്യക്തമുദ്ര പതിപ്പിച്ചവർക്ക് പോലും ലഭിക്കാത്ത അത്ര വലിയ നേട്ടത്തിലാണ് ജന്നത്ത് സുബൈർ ഉള്ളത്. ലക്ഷങ്ങളാണ് വരുമാനം. അങ്ങനെ വെറുതെ ലക്ഷങ്ങളെന്ന് പറഞ്ഞാൽ പോര എപ്പിസോഡിന് 18 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.
സിനിമാതാരങ്ങളെ പോലെയോ അതിലധികമോ ആരാധകരാണ് ജന്നത്തിനുള്ളത്.49.7 ദശലക്ഷം ഫോളവേഴ്‌സുമായാണ് ജന്നത്ത് പ്ലാറ്റ്‌ഫോമിൽ നിറഞ്ഞുനിൽക്കുന്നത്. യൂട്യൂബിലാവട്ടെ 6.37 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. ദിൽ മിൽ ഗയേ , മഹാറാണാ പ്രതാപ്, തൂ ആഷ്‌ക്കി, ഫുൽവാ, ഫിയർ ഫയൽസ് എന്നിങ്ങനെ സൂപ്പർ ഹിറ്റ് ടെലിവിഷൻ ഷോകളുടെ വലിയ ലിസ്റ്റ് തന്നെ ജന്നത്തിന്റെ കൂടെയുണ്ട്.
റിയാലിറ്റി ഷോകളാണ് താരം തിളങ്ങുന്ന മറ്റൊരു ഇടം. ഫിയർ ഫാക്ടർ : ഖത്രോൻ കെ ഖിലാടി, ലാഫ്റ്റർ ചലഞ്ച് എന്നിവയുടെ ഭാഗമായിരുന്നു ജന്നത്ത്. ഫിയർ ഫാക്ടറിൽ ഏറ്റവുമധികം തുക പ്രതിഫലം വാങ്ങിയ ആളെന്ന റെക്കോർഡും ജന്നത്തിൻ്റെ പേരിലാണ്. 18 ലക്ഷമായിരുന്നു ഒരു എപ്പിസോഡിന് താരത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. ഇതിനിടെ നാല് ചിത്രങ്ങളിലും താരം അഭിനയിച്ചു. സോഷ്യൽമീഡിയയിലെ ഒരു പോസ്റ്റിന് ഒന്നരലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലാണ് പ്രതിഫലം ലഭിക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് 250 കോടിയാണ് ആസ്തി. അഭിനയ ജീവിതത്തിനിടയിലും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുകയും സ്വന്തമായി വീട് വാങ്ങുകയും ചെയ്തിട്ടുണ്ട് ജന്നത്ത്.
Discussion about this post