ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലുവന്നത് ഒരു കുഞ്ഞു കുരുന്നിന്റെ വീഡിയോ ആണ്. കുഞ്ഞിന്റെ ഒരു ആവശ്യമാണ് വീഡിയോയിൽ പറയുന്നത്. അംഗൻവാടിയിലെ പ്രധാന ഭക്ഷണമായ ഉപ്പുമാവ് മാറ്റണമെന്ന ആവശ്യമാണ് കുഞ്ഞ് പറയുന്നത്.
അംഗൻവാടിയിലെ ഉപ്പുമാവ് മാറ്റി, ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നാണ് കുഞ്ഞിന്റെ ആവശ്യം. ചൊറും പയറും ഉപ്പുമാവ് എല്ലാം കളിച്ച് മടുത്തു. വളരെ രസകരമായിട്ടാണ് കുട്ടിയിതാവശ്യപ്പെടുന്നത്. വീഡിയോ ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് പേരാണ ്കണ്ടത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കുട്ടി വൈറലായി.
വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് ആളുകൾ കുറിക്കുന്നത്. കുട്ടിയുടെ ആവശ്യം ന്യായമാണെന്നും നടപടിയുണ്ടാകണമെന്നും നിരവധിപേർ കളിയായി കമൻറ് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ടവർ കുട്ടിയുടെ ആവശ്യം പരിഗണിക്കണമെന്നും ആവശ്യമുയർന്നു. അതേസമയം, കുട്ടി ആരാണ് എവിടെയുള്ളതാണ് എന്നത് ഒന്നും വ്യക്തതയായിട്ടില്ല.













Discussion about this post