മുംബൈ : ഫെബ്രുവരി ഒന്നിന് ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് സച്ചിൻ ടെണ്ടുൽക്കറിന് സമ്മാനിക്കും. ശനിയാഴ്ച മുംബൈയിൽ നടക്കുന്ന ബോർഡിൻ്റെ വാർഷിക മേളയിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരത്തിന് പുരസ്കാരം നൽകുക. 51 കാരനായ സച്ചിൻ ഇന്ത്യക്കായി 664 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ളയാളാണ്.
ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് നേട്ടത്തിന് ഉടമയാണ് സച്ചിൻ ടെണ്ടുൽക്കർ. ടെസ്റ്റിൽ 15,921 റൺസും ഏകദിനത്തിൽ 18,426 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. കരിയറിൽ 100 സെഞ്ചുറികൾ നേടിയ ഏക കളിക്കാരൻ കൂടിയാണ് അദ്ദേഹം. ഏകദിനത്തിൽ 51 സെഞ്ചുറികളും ടെസ്റ്റിൽ 49 സെഞ്ച്വറി ആണ് സച്ചിൻ ടെണ്ടുൽക്കർ നേടിയിട്ടുള്ളത്.
മുതിർന്ന ക്രിക്കറ്റ് താരങ്ങൾക്കായി ബിസിസിഐ വർഷംതോറും നൽകിവരുന്ന പുരസ്കാരമാണ് സി കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്. 2024ലെ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് വിജയിയാണ് സച്ചിൻ ടെണ്ടുൽക്കർ. 2023-ൽ ഈ ബഹുമതി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിക്കും വിക്കറ്റ് കീപ്പിംഗ് താരം ഫറോഖ് എഞ്ചിനീയർക്കും ആണ് നൽകിയിരുന്നത്.
Discussion about this post